5.5 സെന്‍റീമീറ്റര്‍ നീളവും 14 ഗ്രാം തൂക്കവും ഈ സമയം ശിശുവിനുണ്ടാകും. ശിശുവിന്റെ മുഖം മനുഷ്യന്‍േറതുപോലാകാന്‍ തുടങ്ങുന്നു. തലയുടെ ഇരുവശത്തുമായി രൂപംകൊണ്ട കണ്ണുകള്‍ അടുക്കാന്‍ തുടങ്ങുന്നു.

ചെവികള്‍ തലയ്ക്കിരുവശവും യഥാസ്ഥാനത്ത് എത്തുന്നു. കരള്‍ പിത്തരസവും വൃക്കകള്‍ മൂത്രസഞ്ചിയില്‍ മൂത്രവും ഉത്പാദിപ്പിക്കുന്നു.

ഈ ഘട്ടത്തില്‍ വയറില്‍ കുത്തിയാല്‍ ശിശു പുളയും. വിരലുകള്‍ അടുപ്പിച്ച് കൈവെള്ളയിലും കാല്‍വണ്ണയിലും തൊടാനും കണ്‍പോളകളില്‍ തൊടാനുമെല്ലാം തുടങ്ങുന്നു. ശ്രദ്ധിക്കുക... മുന്ന് മാസത്തിന് ശേഷം വിമാനയാത്രയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അസുഖം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ നന്നായി കഴുകി വൃത്തിയാക്കിയതും വേവിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാവണം ഭക്ഷിക്കേണ്ടത്. ഗര്‍ഭിണിക്ക് ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സമയം കൂടിയാണിത്. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍.

തിളപ്പിക്കാത്ത പാല്‍, സിട്രിക് ഫ്രൂട്ട് ജ്യൂസ്, അധികം വേവിക്കാത്ത മാംസാഹാരങ്ങള്‍, രാത്രി വൈകിയുള്ള ലഘുഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കണം.

പരിശോധനകള്‍
ഡോപ്ലര്‍ ടെസ്റ്റ്