ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസത്തിന്റെ അവസാനത്തോടടുക്കുന്നു. ശിശുവിന്റെ നിര്‍ണായക വളര്‍ച്ചകള്‍ ഇനിയും ബാക്കിയുണ്ട്. ഗര്‍ഭം അലസിപ്പിക്കാനുള്ള സാധ്യതകള്‍ ഉപേക്ഷിക്കണം.

ശിശുവിന് നാലു സെന്‍റിമീറ്റര്‍ നീളം കാണും. തൊഴിക്കലും ശരീരം നിവര്‍ത്തലും നിര്‍ബാധം നടക്കും. കൈകാല്‍ വിരലുകള്‍ പൂര്‍ണമായും വേര്‍പെടും. കൂടുതല്‍ ശക്തിയിലും വലിപ്പത്തിലും വളരുകയാണ്, അടുത്ത ആറു മാസത്തേക്ക് ശിശുവിന്റെ ജോലി.

അമ്മയുടെ വയറിനു മീതെ നീളത്തില്‍ കറുപ്പുനിറം, ലിനിയ നിഗ്ര പ്രത്യക്ഷപ്പെടുന്നു. പെല്‍വിക് അസ്ഥികളുടെ മുകളിലേക്ക് ഗര്‍ഭപാത്രം ഉയര്‍ന്നുവരും. വയറില്‍ തൊട്ടുനോക്കി ഡോക്ടര്‍ക്ക് ഈ മാറ്റം അറിയാന്‍ കഴിയും.

സാധാരണയായി ഈ സമയത്ത് തലവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ പനിയോ മറ്റ് അസ്വസ്ഥതകളോ വരികയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. മത്സ്യ വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികളുടെ മസ്തിഷ്‌കം വികസിക്കുന്നതിന് ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള മീതൈല്‍ മെര്‍ക്കുറി തടസമാകും.

ധാരാളം വെള്ളം കുടിക്കുക, എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക, വായന, പാട്ട് കേള്‍ക്കുക തുടങ്ങി റിലാക്‌സ് ചെയ്യാനുതകുന്ന വിനോദങ്ങളിലേര്‍പ്പെടുക എന്നിവ അമ്മയ്ക്കും കുഞ്ഞിനും ഗുണകരമാകും.