ഗര്‍ഭസ്ഥശിശുവിന് ഇപ്പോള്‍ മൂന്നു സെന്‍റിമീറ്റര്‍ നീളവും നാലു ഗ്രാം ഭാരവും കാണും. എങ്കിലും ചവിട്ടും തൊഴിയും ഇപ്പോഴേ തുടങ്ങും. ഓരോ ദിവസവും ഏറ്റവും സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും പ്രത്യക്ഷപ്പെടും. നഖങ്ങള്‍ വളരും.

പീച്ച് നിറത്തിലുള്ള മുടി വരാന്‍ തുടങ്ങും. കരള്‍, വൃക്ക, കുടല്‍, തലച്ചോര്‍, ശ്വാസകോശങ്ങള്‍ മുതലായ പ്രധാന അവയവങ്ങള്‍ പൂര്‍ണമായും രൂപപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഈ സമയം തലയ്ക്ക് ശരീരത്തിന്റെ പാതി വലിപ്പമുണ്ടായിരിക്കും. നെറ്റി ഉന്തിയിരിക്കും.

പിന്നീട് ഇത് സാധാരണ നിലയിലാകും. ശിശുവിന്റെ സുഷുമ്‌ന വ്യക്തമായി കാണാന്‍ കഴിയും. സ്റ്റെതസ്‌കോപ്പിന്റെ സഹായത്തോടെ ശിശുവിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം.
 

പരിശോധനകള്‍
സോണോഗ്രാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും കഴിക്കുക.

* ഡോക്ടറുടെ അടുത്ത് മാസംതോറുമുള്ള പരിശോധന നടത്തുക

* എട്ടുഗ്ലാസ് വെള്ളം കുടിക്കുക

* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കുക

* പെയിന്റുകള്‍, കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക

* ചെറിയ വ്യായാമങ്ങളായ നടക്കല്‍, നീന്തല്‍ (15-30 മിനുട്ട്) എന്നിവയാകാം.