ഗര്‍ഭകാലത്തിന്റെ പകുതിയെത്തിയിരിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ മുകള്‍ ഭാഗം നാഭിയുടെ അടുത്തെത്തി. ഇനിമുതല്‍ ഓരോ ആഴ്ചയും ഒരു സെന്‍റിമീറ്റര്‍ എന്ന തോതില്‍ അത് വളരും. ശിശുവിന്റെ തൂക്കം 240 ഗ്രാം ആയിരിക്കും. നീളം 15 സെന്‍റിമീറ്ററും. ശിശു ആംനിയോട്ടിക് ദ്രാവകം വിഴുങ്ങാന്‍ തുടങ്ങിയിരിക്കും. മുടി വളര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു.

പഞ്ചഗ്രന്ഥികള്‍ വികസിക്കാന്‍ തുടങ്ങും. പെണ്‍കുഞ്ഞാണെങ്കില്‍ അണ്ഡാശയത്തില്‍ 60 ലക്ഷം അണ്ഡങ്ങള്‍ കാണാം. ജനിക്കുമ്പോള്‍ പക്ഷേ, 10 ലക്ഷമേ കാണൂ. അമ്മയുടെ ഉറക്കം പോലും തടസ്സപ്പെടുത്തും വിധം കുഞ്ഞിന്റെ ചലനം സജീവമാകും. മസില്‍ വേദന ഇക്കാലത്ത് സാധാരണമാണ്. വേദനയുള്ള ഭാഗങ്ങളില്‍ തടവുകയോ ചൂടുവെക്കുകയോ ചെയ്യുക.