ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ് സുഖപ്രസവം. എന്നാല്‍ ഇന്ന് അഞ്ചിലൊരാളുടെ പ്രസവം സിസേറിയന്‍ വഴിയാണ്. ഇത്തരം സിസേറിയനുകളില്‍ 50 ശതമാനവും ചെയ്യേണ്ടി വരുന്നതാവട്ടെ ഗര്‍ഭിണിയില്‍ പെട്ടന്നുണ്ടാവുന്ന സങ്കീര്‍ണതകള്‍ കൊണ്ടാണ്. ആദ്യപ്രസവം സിസേറിയന്‍ ആയവര്‍ പലരും അടുത്തത് സുഖപ്രസവമാകുമോ അതോ സിസേറിയന്‍ തന്നെ വേണ്ടിവരുമോ എന്ന് ആശങ്കപ്പെടാറുണ്ട്. 

സുഖപ്രസവ സാധ്യത എത്രത്തോളം? 

ഒരു തവണ സിസേറിയന്‍ നടത്തിയവരില്‍ അടുത്ത പ്രസവത്തിലും സിസേറിയന്‍ വേണ്ടിവരുമോ എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. 

മുന്‍പ് സിസേറിയന്‍ ചെയ്യാനുണ്ടായ കാരണമാണ് ഒരു പ്രധാനപ്പെട്ട കാര്യം. കുട്ടി ഊര തിരിഞ്ഞു കിടക്കുക, കുട്ടിയുടെ ഹൃദയമിടിപ്പിലുള്ള വ്യത്യാസം കാരണം സിസേറിയന്‍ ചെയ്യേണ്ടിവരിക തുടങ്ങിയ സാഹചര്യങ്ങളാണെങ്കില്‍ അവ പ്രസവത്തിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ അമ്മയുടെ ഇടുപ്പെല്ലിന്റെ പ്രശ്നങ്ങള്‍ കൊണ്ടോ, ഗര്‍ഭപാത്രം ശരിയായ രീതിയില്‍ വികസിക്കാത്തതിനാലോ ആണ് മുന്‍പ് സിസേറിയന്‍ നടത്തേണ്ടി വന്നതെങ്കില്‍ അവ അടുത്ത ഗര്‍ഭധാരണത്തിലും ഉണ്ടാകാനിടയുണ്ട്. അതിനാല്‍ സിസേറിയന്‍ ആവശ്യമായി വരാനും സാധ്യതയുണ്ട്. 

എത്ര സിസേറിയന്‍ ചെയ്തിട്ടുണ്ട് എന്നത് ഇതില്‍ പ്രധാനമാണ്. മൂന്നില്‍ കൂടുതല്‍ സിസേറിയന്‍ ചെയ്തിട്ടുള്ളവരില്‍ സുഖപ്രസവത്തിന് ശ്രമിക്കുക എന്നത് വളരെയധികം അപകടകരമാണ്.

arogyamasikaസിസേറിയന് ശേഷമുള്ള സുഖപ്രസവത്തിന്റെ സങ്കീര്‍ണതകളെ കുറിച്ച് കൂടുതല്‍ നവംബര്‍ ലക്കം ആരോഗ്യമാസികയില്‍ വായിക്കാം. 
പുതിയ ലക്കം ആരോഗ്യമാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

Content Highlights: What are the risks of natural birth after C section?

 

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ.കെ.പി സംഗീത
കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ & ഗൈനക്കോളജിസ്റ്റ് 
മലബാര്‍ ഹോസ്പിറ്റല്‍ കോഴിക്കോട്