പ്രസവത്തോടനുബന്ധിച്ചുള്ളതോ വണ്ണം കൂടുന്നതുകൊണ്ടുള്ളതോ ആവട്ടെ സ്ത്രീകളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരം വളരെയധികം കൂടുന്ന അവസരത്തില്‍ ചര്‍മ്മത്തിന്റെ പുറം പാളി കൂടുതലായി വലിയുന്നതോ ജനിതകപരമായ അവസ്ഥകളോ ആണ് സ്ട്രെച്ച് മാര്‍ക്കുകള്‍ക്ക് കാരണമാകുന്നത്. 

വയറിലും തുടകളിലും നിറവ്യത്യാസമുള്ള വരകളായി പ്രത്യക്ഷപ്പെടുന്ന സ്ട്രെച്ച്മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകളുണ്ട്.

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ക്ക് സ്ട്രെച്ച് മാര്‍ക്കുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് ചെറുനാരങ്ങാനീര് പതിവായി പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയാന്‍ സഹായിക്കും.

ഷിയ ബട്ടര്‍

ഷിയ ബട്ടറിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഇതിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവവും സ്ട്രെച്ച് മാര്‍ക്കുകളെ ഇല്ലാതാക്കാന്‍ സഹായിക്കും. സ്ട്രെച്ച്മാര്‍ക്കുകളില്‍ പതിവായി ഷിയ ബട്ടര്‍ തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്.

ബദാം എണ്ണ

ബദാം എണ്ണ തന്നെയോ നാരങ്ങാനീരിനൊപ്പം ചേര്‍ത്തോ സ്ഥിരമായി തേച്ചുപിടിപ്പിക്കുന്നത് സ്ട്രെച്ച് മാര്‍ക്കുകളുടെ തെളിച്ചം കുറയ്ക്കാന്‍ സാധിക്കും.

കാപ്പി

ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഫീന് കഴിവുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. അതുകൊണ്ട്തന്നെ കാപ്പിപ്പൊടി വെള്ളവുമായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കി സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകളുടെ തെളിച്ചം കുറയ്ക്കാന്‍ മാത്രമല്ല രക്തചംക്രമണം വര്‍ധിക്കാനും സഹായകമാണത്രേ!

പാല്‍പ്പാട

പാല്‍പ്പാട ഉപയോഗിച്ച് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലങ്ങളില്‍ പതിവായി മസാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റും. മൂന്നുമാസമെങ്കിലും തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണമെന്ന് മാത്രം.

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീരും സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കാവുന്നാണ്. ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്താല്‍ സ്ട്രെച്ച് മാര്‍ക്കുകളുടെ തെളിച്ചം കുറയും. 

Content Highlight: stretch mark removal tips, stretch mark removal home remedies, stretch mark prevention