Representative Image| Photo: GettyImages
അതീവ ശ്രദ്ധയോടെ കഴിയേണ്ട സമയമാണ് ഗർഭകാലം. കോവിഡ് കാലത്ത് ഗർഭിണികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിയാം.
- ഗർഭിണികൾ വീട്ടിൽ തന്നെ കഴിയുക.
- വീടിനുള്ളിലെ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക.
- ഗെെനക്കോളജിസ്റ്റ് നൽകിയിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക.
- വീട്ടിൽ ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗർഭിണിക്ക് മാത്രമായി ഉപയോഗിക്കാൻ നൽകുക. പൊതു ശുചിമുറി ആണെങ്കിൽ മറ്റുള്ളവർ ഉപയോഗിച്ചശേഷം അണുവിമുക്തമാക്കുക.
- പുറത്തുപോയി മടങ്ങിയെത്തുന്നവർ ഗർഭിണിയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
- ഗർഭിണി ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.
- ഗർഭകാല ചടങ്ങുകളും സന്ദർശനങ്ങളും ഒഴിവാക്കുക.
- ബന്ധവീടുകളിലും അയൽവീടുകളിലും പോകരുത്. വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക.
- പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
- അഞ്ച് മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിഞ്ഞ ശേഷം ഒരു മണിക്കൂറിൽ കുഞ്ഞിന് മൂന്ന് ചലനങ്ങൾ എങ്കിലുമുണ്ടോ എന്ന് ശ്രദ്ധിക്കുക.
- അവശ്യ സാഹചര്യങ്ങളിൽ മാത്രം(രക്തസ്രാവം, വിട്ടുവിട്ടുള്ള വയറുവേദന) ആശുപത്രിയിൽ പോവുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക.
- മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
കടപ്പാട്: ആരോഗ്യകേരളം
Content Highlights: Covid19 and Pregnancy, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..