ർത്തവത്തിനിടെ ഗർഭധാരണം നടക്കാറില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഗർഭധാരണത്തിന് സാധ്യതയുണ്ട്.

1) സ്ത്രീകളിൽ ഓരോ മാസവും ഓരോ അണ്ഡം വിസർജിക്കപ്പെടുന്നുണ്ട്. ഇതാണ് ഓവുലേഷൻ എന്ന് പറയുന്നത്. ചിലപ്പോൾ ഈ അണ്ഡം പുറത്തുവരുന്നതിനൊപ്പം രക്തസ്രാവവും ഉണ്ടായേക്കാം. അത് ആർത്തവമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഓവുലേഷൻ നടക്കുന്ന സമയത്താണ് ഗർഭധാരണത്തിനുള്ള സാധ്യത കൂടുതൽ. അതിനാൽ ഈ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടും.

2) ചിലപ്പോൾ ആർത്തവം അവസാനിക്കുന്നതിന് മുൻപായി തന്നെയോ ആർത്തവം അവസാനിച്ച ഉടനെയോ ഓവുലേഷൻ നടക്കാറുണ്ട്. ലൈംഗികബന്ധം നടന്ന് ഉള്ളിലെത്തുന്ന പുരുഷ ബീജത്തിന് മൂന്ന് ദിവസം അവിടെ കഴിയാനാകും. അതിനാൽ ആ സമയത്ത് ഓവുലേഷൻ നടന്നാലും ഗർഭധാരണത്തിനുള്ള സാധ്യത കൂടും. ഇത്തരത്തിൽ ആഗ്രഹിക്കാതെ ഗർഭധാരണം നടക്കുന്നത് തടയാൻ കോണ്ടം പോലുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കണം.

Content Highlights:Can you get pregnant during your period, Health, Pregnancy