അയഞ്ഞു തൂങ്ങിയ വയറിലെ മാസംപേശികള്‍ക്കുള്ള വ്യായാമമുറകളാണ് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കായി നിര്‍ദ്ശിച്ചുകാണാറ്. പരന്ന ഉറപ്പുള്ള പ്രതലത്തില്‍, നിലത്തോ ബഞ്ചിലോ കിടന്നുകൊണ്ടു ചെയ്യാവുന്ന വ്യയാമമുറകളാണിവ.

എണ്ണതേപ്പുകഴിഞ്ഞ് കുളിക്കുന്നതിനു മുമ്പുള്ള സമയമായിരിക്കും ഇതിന് അനുയോജ്യം. ശരീരത്തിന്റെ എല്ലഭാഗങ്ങളും കൈകാലുകളടക്കം പ്രതലത്തില്‍ തൊടുന്നവിധത്തില്‍ മലര്‍ന്നുകൊണ്ട്, ഇരുകാലുകളും സാവധാനം മേലോട്ടുയര്‍ത്തുക.

അല്ലെങ്കില്‍ ശ്വാസം നീട്ടി വലിച്ചതിനു ശേഷം തലയും നെഞ്ചും സാവധാനം തറയില്‍നിന്നുയര്‍ത്തി നീട്ടി ഉച്ഛ്വസിക്കുക. ഈ പ്രക്രിയകള്‍ പലപ്രാവശ്യം ആവര്‍ത്തിക്കാം.