പ്രസവിച്ച് ആറ് ആഴ്ച കഴിഞ്ഞാല്‍ സാധാരണഗതിയില്‍ ഉല്‍പാദനാവയവങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തും. സിസേറിയന്‍ ശസ്ത്രക്രിയ കഴിഞ്ഞതാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് ആറാഴ്ചക്കുശേഷം ശാരീരിക ബന്ധം ആകുന്നതില്‍ തെറ്റില്ല. എങ്കിലും മിക്കവരും 12 ആഴ്ചവരെ കാത്തിരിക്കാറുണ്ട്. യോനീഭാഗത്തെ തുന്നലില്‍ പഴുപ്പോ മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ അതുകുറയുന്നതുവരെ കാത്തിരിക്കാം.