ഗര്‍ഭകാലത്ത് ടെറ്റനസ് കുത്തിവെപ്പ് നിര്‍ബന്ധമാണ്. ആദ്യമാസങ്ങളിലെ പരിശോധനാ വേളയില്‍ത്തന്നെ കുത്തിവെപ്പ് എടുക്കുന്നതായിരുന്നു പഴയ രീതി.

ഇപ്പോള്‍ ആദ്യമാസങ്ങളില്‍ത്തന്നെ ടെറ്റനസ് നല്‍കണമെന്ന് നിര്‍ബന്ധമില്ല. ആദ്യംതന്നെ എടുക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. ഏതാണ്ട് ആറാഴ്ചത്തെ ഇടവേളകളില്‍ രണ്ട് ഡോസ് ടെറ്റനസാണ് കൊടുക്കുക.