രക്തപരിശോധനയില്‍ ആര്‍.എച്ച് നെഗറ്റീവ് ആയ (Rh-ve) ആയ ഗര്‍ഭിണികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ രക്തഗ്രൂപ്പ് ആര്‍ എച്ച് നെഗറ്റീവ് ആണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് രക്തത്തില്‍ ചില ആന്റിബോഡികള്‍ ഉണ്ടാവാന്‍ സാധ്യതയുടണ്ട്.

ഇതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രത്യേക പരിശോധനകള്‍ നടത്തുന്നത്. ആര്‍.എച്ച് പോസറ്റീവ് ആണ് ശക്തമായ ഘടകം. അമ്മ ആര്‍.എച്ച് നെഗറ്റീവും കുഞ്ഞ് പോസറ്റീവുമാണെങ്കില്‍ കുഞ്ഞിന്റെ രക്തം അമ്മയുടെ രക്തവുമായി കലര്‍ന്നാല്‍ ആര്‍.എച്ചിനെതിരായ ചില ആന്റി ബോഡികളുണ്ടാവും.

ഇതിന്റെ ഫലമായി ശിശുവിന്റെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിപ്പിക്കപ്പെടും. സാധാരണഗതിയില്‍ ആദ്യപ്രസവത്തിലെ ശിശുവിന് ഈ പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ രണ്ടാമത്തെ പ്രസവും മുതല്‍ ശിശുവിന് എറിത്രോ ബ്ലാസ്‌റ്റോസിസ് ഫീറ്റാലിസ് എന്ന മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്. ഈ അവസ്ഥ ഒഴിവാക്കാനാണ് നേരത്തെ പരിശോധന നടത്തുന്നത്.