പ്രായപൂര്‍ത്തിയാവുന്നത് തൊട്ട് ഋതുവിരാമം വെര സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ പരിഹാരം നിര്‍ദേശിക്കുന്നു...'ഗര്‍ഭിണിയായപ്പോള്‍ അറിയാതെ എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ എല്ലാ സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാകുമായിരിക്കും. ഒരമ്മയുടെ ഇമോഷണല്‍ ഫീലിങ്ങെല്ലാം എന്നിലും അറിയാതെ വരുന്നു. ആരെ കാണുമ്പോഴും ഞാനൊരു അമ്മയെ പോലെ പെരുമാറും. അവരോട് ഒരുതരം മാതൃസ്‌നേഹം കാണിക്കും', നടി ശ്വേതാമേനോന്‍ ഗര്‍ഭകാലത്തിന്റെ സന്തോഷം പങ്കുവെച്ചതിങ്ങനെ.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ കാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍. ഈ അവസ്ഥയിലെത്താന്‍ ഒരുപാട് വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നുപോവുന്നുണ്ട് ഓരോ സ്ത്രീയും. പ്രകൃതിയില്‍ ഋതുക്കള്‍ വന്നുപോകുംപോലെ മുറതെറ്റാതെ ആര്‍ത്തവം വരാന്‍ തുടങ്ങുന്ന കൗമാരം. അതുകഴിഞ്ഞ് യൗവനത്തിന്റെ ഊഷ്മളമായ നാളുകള്‍. പിന്നെ വിവാഹം, കുടുംബം, കുട്ടികള്‍. ഒടുവില്‍ ഋതുവിരാമവും. സ്ത്രീയുടെ ജീവിതചക്രത്തിന്റെ പൂര്‍ത്തീകരണം.

ഇപ്പോള്‍ കാലം മാറി. ആദ്യം പഠനവും കരിയറും. അതുകഴിഞ്ഞ് മാത്രമാണ് പെണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിക്കാന്‍തന്നെ തുടങ്ങുന്നത്. മുപ്പതുവയസ്സൊക്കെ കഴിഞ്ഞ് ഗര്‍ഭിണിയാവുമ്പോഴേക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും കൂടെയെത്തുകയാണ്. കേരളത്തില്‍ ഹൈറിസ്‌ക് പ്രഗ്നന്‍സി നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

എങ്കിലും കാലമെത്ര മാറിയാലും പെണ്ണിന്റെ മനസ്സിലെ ആധിക്ക് മാത്രം ഒരു കുറവുമില്ല. പ്രായപൂര്‍ത്തിയാവുന്നതു മുതല്‍ പെണ്‍കുട്ടിക്ക് വന്നേക്കാവുന്ന അസുഖങ്ങളും അവ അകറ്റാനുള്ള മാര്‍ഗങ്ങളുമാണ് ഇത്തവണ 'ഗൃഹലക്ഷ്മി' അന്വേഷിക്കുന്നത്. കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ ഇവയ്‌ക്കെല്ലാം പരിഹാരവുമായി എത്തുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.നിര്‍മല സുധാകരന്‍, കോട്ടയം കാരിത്താസ് ആസ്പത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ഹരീഷ് ചന്ദ്രന്‍ നായര്‍, കൊച്ചി പി.വി.എസ് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഷെര്‍ളി ജോണ്‍, കോഴിക്കോട് നിര്‍മല ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബാലാ ഗുഹന്‍ എന്നിവര്‍ തയ്യാറാക്കിയ മറുപടികളിതാ.


കരുതല്‍ കൗമാരകാലം തൊട്ട്ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിനുവേണ്ടി നേരത്തെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ


ശാരീരികവും മാനസികവുമായ പക്വത എത്തുന്നത് 18-19 വയസ്സാകുമ്പോഴാണ്. ഈ സമയത്തേ സമീകൃതാഹാരം കഴിച്ചാല്‍ ഗര്‍ഭാശയത്തിന്റെ ആരോഗ്യം സൂക്ഷിക്കാം. കൗമാരപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ ശുചിത്വശീലങ്ങള്‍ പഠിപ്പിക്കണം. രക്തക്കുറവിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്നും ഹീമോഗ്ലോബിന്റെ അളവ് ശരിയായ തോതിലാണോ എന്നും ഇടയ്ക്കിടെ പരിശോധിക്കുക. അയണ്‍ അധികമുള്ള ഭക്ഷണം കഴിക്കണം. ഇന്നത്തെ ജംഗ് ഫുഡ് സംസ്‌കാരവും വ്യായാമം ഇല്ലായ്മയും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണം, വന്ധ്യത, ആര്‍ത്തവപ്രശ്‌നങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ ഇവയ്‌ക്കെല്ലാം ഈ ശീലങ്ങള്‍ അടിത്തറയാവുന്നു. ടി.വി.യുടെ മുന്നില്‍ അധികനേരം കൂനിക്കൂടിയിരിക്കുന്ന ശീലം മാറ്റി, ഒഴിവുസമയങ്ങളില്‍ കളികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.


പെണ്‍കുട്ടികളുടെ ഭക്ഷണക്രമം വിവരിക്കാമോ


ദൈനംദിന ഭക്ഷണത്തില്‍ 50 ശതമാനം പച്ചക്കറികളാവണം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നിര്‍ബന്ധമാണെങ്കില്‍ മീന്‍ തിരഞ്ഞെടുക്കാം. എണ്ണ ഉപയോഗിക്കുന്നെങ്കില്‍ വെളിച്ചെണ്ണയാണ് നല്ലത്. തേങ്ങാപ്പാലില്‍നിന്ന് ഉണ്ടാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണ കൂടുതല്‍ ഉത്തമമാണ്. മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനുപകരം അഞ്ചോ ആറോ തവണ ലഘുഭക്ഷണമായി കഴിക്കാന്‍ ശ്രദ്ധിക്കുക. കോള, പഞ്ചസാര, കാപ്പി, വറുത്ത പലഹാരങ്ങള്‍ എന്നിവ കഴിയുന്നതും ഒഴിവാക്കണം.


ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവത്തിനും വേദനയ്ക്കുമൊക്കെ ചികിത്സ തേടേണ്ടതുണ്ടോ


40-80 മില്ലിലിറ്റര്‍ രക്തമാണ് ഒരു ആര്‍ത്തവത്തിനിടയില്‍ സാധാരണയായി നഷ്ടമാവുക. പകല്‍ സമയത്ത് ഒന്നോ രണ്ടോ തവണ പാഡ് മാറ്റേണ്ടി വരാം. ഇതില്‍ക്കൂടുതല്‍ രക്തം പോവുന്നുണ്ടെങ്കില്‍ ചികിത്സ തേടണം. അമിതമായി രക്തസ്രാവം ഉണ്ടായാല്‍ ക്രമേണ വിളര്‍ച്ചയുണ്ടാവാന്‍ സാധ്യതയുണ്ട്. രക്തവാര്‍ച്ച കുറയാന്‍ ചില മരുന്നുകളും ഹോര്‍മോണ്‍ ഗുളികകളും കഴിക്കേണ്ടി വരും. പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്ന കാലത്ത് അണ്ഡോത്പാദനം നടക്കാത്തതിനാല്‍ വേദന ഉണ്ടാവാന്‍ സാധ്യത കുറവാണ്. പിന്നീടുള്ള വേദനയ്ക്ക് അത്യാവശ്യഘട്ടങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കാം. മാസമുറയ്ക്കുമുമ്പ് തന്നെ വേദന തുടങ്ങുകയും മാസമുറ കഴിഞ്ഞിട്ടും അത് നീണ്ടുനില്‍ക്കുകയും ചെയ്താല്‍ മാത്രം ചികിത്സ തേടണം.


ഗര്‍ഭധാരണത്തിന് അനുയോജ്യമായ പ്രായം


ഗര്‍ഭിണിയാവാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 25 വയസ്സുവരെയാണ്. 25 വയസ്സിനുശേഷം പ്രത്യുത്പാദനശേഷി പതുക്കെ കുറയും. എന്നാലും 30 വയസ്സുവരെ ഗര്‍ഭിണിയാവുന്നതിന് കുഴപ്പമില്ല. അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക ആരോഗ്യം നിലനിര്‍ത്താനുള്ള നല്ല പ്രായവും 22 മുതല്‍ 30 വരെയാണ്.

18 വയസ്സിനുമുമ്പേ ഗര്‍ഭധാരണ ശേഷി ഉണ്ടെങ്കിലും ഈ സമയത്തുള്ള ഗര്‍ഭധാരണം അമ്മയ്ക്കും കുഞ്ഞിനും അപകടമാണ്. ഗര്‍ഭധാരണത്തിലുണ്ടാവുന്ന എല്ലാ സങ്കീര്‍ണതകളും ഈ പ്രായത്തില്‍ കൂടുതലാണ്. മാത്രമല്ല പ്രസവസമയത്തുണ്ടാവുന്ന രക്തസ്രാവം താങ്ങാനുള്ള ശേഷി ശരീരത്തിനുണ്ടാവുകയുമില്ല. 35 വയസ്സിനുശേഷം ഗര്‍ഭം ധരിക്കുന്നത് ഇടയ്ക്കിടെയുള്ള അബോര്‍ഷന്‍, കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കാം. ഗര്‍ഭകാലത്തെ അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും ഇത്തരക്കാരില്‍ കൂടുതലാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിക്കല്‍, മറുപിള്ളയുടെ സ്ഥാനചലനം, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പിലുണ്ടാവുന്ന വ്യതിയാനങ്ങള്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയും കൂടുതലാണ്.


ഒരുങ്ങാം, മൂന്ന് മാസം മുമ്പേ...ഗര്‍ഭിണിയാവുംമുമ്പേ തയ്യാറെടുക്കേണ്ടതുണ്ടോ


ഗര്‍ഭധാരണം പത്തുമാസമാണെങ്കിലും ആരോഗ്യം നിലനിര്‍ത്താന്‍ 13 മാസം വേണം. അതായത് ഗര്‍ഭിണിയാവുന്നതിന്റെ മൂന്നുമാസംമുമ്പേ തയ്യാറെടുപ്പ് തുടങ്ങണം. ഗര്‍ഭകാലത്ത് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലും മാറ്റങ്ങള്‍ വരുന്നു. ഇത് താങ്ങാനുള്ള കഴിവ് ഗര്‍ഭിണിയ്ക്കുണ്ട് എന്നുറപ്പ് വരുത്തേണ്ടതാണ്. ഉദാഹരണത്തിന് ശരീരഭാരം ക്രമത്തിലാണോ എന്ന് നോക്കണം. ആരോഗ്യമുള്ള കുഞ്ഞുണ്ടാവാന്‍ അമ്മയ്ക്ക് 150 സെന്റിമീറ്റര്‍ എങ്കിലും ഉയരവും 50-60 കിലോ തൂക്കവും വേണം. ഗര്‍ഭിണിയാവുന്നതിനു മുമ്പേ വിളര്‍ച്ചയില്ല എന്നതും ഉറപ്പാക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11 ഗ്രാം എങ്കിലും ഉണ്ടാവണം. ഇതില്ലെങ്കില്‍ കാരണം കണ്ടുപിടിച്ച്, അയണ്‍ ഗുളികകള്‍ കഴിക്കണം.

നമ്മുടെ നാട്ടിലെ വിളര്‍ച്ചയുടെ പ്രധാനകാരണമായ വിരശല്യം ഉണ്ടോയെന്ന് പരിശോധിച്ച് അത് കളയാനുള്ള ഗുളികകള്‍ ഗര്‍ഭിണിയാവും മുമ്പേ കഴിക്കണം. രക്ത സമ്മര്‍ദം ശരിയായ അളവിലാണെന്ന് ഉറപ്പു വരുത്തുക. അമിത രക്ത സമ്മര്‍ദമുള്ളവര്‍ വൃക്ക, ഹൃദയം, കണ്ണ് എന്നിവയെല്ലാം പരിശോധിപ്പിച്ച് കുഴപ്പമില്ലെന്നുറപ്പ് വരുത്തണം. ഹൃദ്രോഗം, വൃക്കയുടെ അസുഖം എന്നിവ ഉള്ളവര്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച് ഗര്‍ഭധാരണത്തിനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കണം. ഹൃദയ വാല്‍വിലെ രോഗം, പ്രമേഹം, ആസ്ത്മ എന്നിവയ്ക്ക് മരുന്നു കഴിയ്ക്കുന്നവര്‍ ഗര്‍ഭിണിയാവും മുമ്പേ, ഗര്‍ഭസ്ഥ ശിശുവിനു ഹാനികരമായേക്കാവുന്ന മരുന്നുകള്‍ കഴിവതും ഒഴിവാക്കി സുരക്ഷിതമായ മരുന്നുകള്‍ കഴിക്കേണ്ടി വരും. ലൈംഗികരോഗങ്ങള്‍, പ്രത്യുത്പാദന അവയവങ്ങളിലെ അണുബാധ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, മറ്റ് കരള്‍ രോഗങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. പ്രശ്‌നങ്ങള്‍ യാതൊന്നും ഇല്ലെങ്കില്‍ കൂടി ഫോളിക് ആസിഡ് മൂന്നുമാസം മുമ്പേ കഴിച്ചുതുടങ്ങണം. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറ്,നട്ടെല്ല്,ഹൃദയം തുടങ്ങിയവയിലുണ്ടാവുന്ന പല വൈകല്യങ്ങളും ഫോളിക് ആസിഡ് കഴിക്കുന്നതിലൂടെ തടയാം.


ഗര്‍ഭകാലത്തിന്റെ തുടക്കത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്


മിക്ക ഗര്‍ഭിണികള്‍ക്കും വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയവയുണ്ടാവാം. ചിലര്‍ക്ക് ഗര്‍ഭധാരണം നടന്നതായി ഉറപ്പിക്കുന്നതിനു മുമ്പ് തന്നെ നെഞ്ചെരിച്ചില്‍ ഉണ്ടാവാം. മാനസികമായ ചില അസ്വസ്ഥതകളും വരാം. ഗര്‍ഭിണിയാണെന്ന് പെട്ടെന്നറിയുമ്പോഴുള്ള ഭയം. അതിനോട് പൊരുത്തപ്പെടാനുള്ളൊരു വിഷമം. ചിലപ്പോള്‍ കൗണ്‍സലിങ്ങ് ആവശ്യമായി വന്നേക്കാം.


ഗര്‍ഭകാലത്ത് എത്രപ്രാവശ്യം സ്‌കാന്‍ ചെയ്യണം


മറ്റു സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത ഗര്‍ഭിണികളില്‍ മൂന്നു പ്രാവശ്യമെങ്കിലും സ്‌കാന്‍ ചെയ്യണം. 280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ മൂന്നു കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ മൂന്നു മാസം ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുന്നു. ശരീരഭാഗങ്ങള്‍ എല്ലാം രൂപപ്പെടുന്നു. അതുകൊണ്ടു തന്നെ ആദ്യ സ്‌കാന്‍ ചെയ്യുന്നത് മൂലം ഗര്‍ഭം ഗര്‍ഭാശയത്തിനുള്ളിലാണോ, ശരിയായാണോ സ്ഥിതി ചെയ്യുന്നത്, ശിശുക്കളുടെ എണ്ണം, വളര്‍ച്ച ശരിയാണോ എന്നിവ തിട്ടപ്പെടുത്താം. ചില തരം അംഗവൈകല്യങ്ങള്‍, പ്രത്യേകിച്ച് തലച്ചോറിനെ ബാധിക്കുന്ന കണ്ടുപിടിക്കാം.

ഏഴാം മാസത്തിനുശേഷം ചെയ്യുന്ന സ്‌കാനിങ്ങിലൂടെ മറുപിള്ളയുടെ സ്ഥാനം, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, തൂക്കം, വളര്‍ച്ച, ശിശുവിനെ ചുറ്റിയിരിക്കുന്ന വെള്ളത്തിന്റെ അളവ് തുടങ്ങിയവയും അറിയാം.

അവസാന മാസങ്ങളിലെ സ്‌കാന്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ്, അനക്കം, കിടപ്പ് തുടങ്ങിയവയെല്ലാം നിര്‍ണ്ണയിക്കാന്‍ സഹായിക്കും. ഇതുകൊണ്ട് പ്രസവം നടത്തേണ്ട തീയതി, രീതി, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയും അറിയാം. എന്നാല്‍, സങ്കീര്‍ണ്ണതകള്‍ ഉള്ള ഗര്‍ഭിണിയ്ക്ക് ഇത്ര സ്‌കാന്‍ മാത്രമേ പാടുള്ളൂ എന്ന് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. ആദ്യ മാസത്തിലെ സ്‌കാന്‍ അനുസരിച്ചാവും അടുത്തത് എന്നു വേണമെന്നു തീരുമാനിക്കാന്‍. പ്രത്യേകിച്ച് ജനിതക വൈകല്യങ്ങള്‍ സംശയിക്കേണ്ട സാഹചര്യത്തില്‍ ആദ്യ സ്‌കാനിങ്ങിനു ശേഷം രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടുമൊരു സ്‌കാന്‍ വേണ്ടിവരും. അതില്‍ എന്തെങ്കിലും കണ്ടാല്‍ 16 ആഴ്ചയിലും വളരെ വിശദമായ സ്‌കാന്‍ വേണ്ടിവരും.


ഗര്‍ഭകാലത്തെ ബ്ലീഡിങ് അപകടമുണ്ടാക്കുമോ


ഗര്‍ഭം ധരിച്ച ഉടന്‍ ഇത്തിരി രക്തംപൊടിച്ചിലൊക്കെ കണ്ടേക്കാം. ഇംപ്ലാന്റേഷന്‍ ബ്ലീഡിങ്ങാണത്. ആ സമയത്ത് ഏതെങ്കിലും രക്തക്കുഴലില്‍ കയറിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഇത്തിരി രക്തം വരുന്നതാണ്. ഇത് വലിയ കുഴപ്പമില്ല. പിന്നെയും ബ്ലീഡിങ്ങുണ്ടായാല്‍ ശ്രദ്ധിക്കണം. ഗര്‍ഭധാരണം നിര്‍ണയിച്ച ശേഷം എന്തെങ്കിലും കാരണംകൊണ്ട് ബ്ലീഡിങ്ങ് വന്നാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കാം. പല ഘട്ടങ്ങളിലും ഇത് ഗര്‍ഭം അലസുന്നതിനുവരെ ഇടയാക്കാം. എന്നാല്‍ ബ്ലീഡിങ്ങ് ഉണ്ടായി എന്നുവെച്ച് എപ്പോഴും അത് അബോര്‍ഷനാവണമെന്നില്ല. 20 ആഴ്ചയില്‍ ബ്ലീഡിങ്ങ് വരുന്നതും 35 ആഴ്ചയില്‍ വരുന്നതുമായി വ്യത്യാസമുണ്ട്. 36 ആഴ്ചയിലൊക്കെ സിസേറിയന്‍ ചെയ്യേണ്ടി വന്നാല്‍ പോലും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.


ജീവിതശൈലിയില്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് വരുത്തേണ്ടത്


ഓരോരുത്തരുടേയും ശരീരഘടനയ്ക്കനുസരിച്ചുള്ള ഭക്ഷണക്രമം സ്വീകരിച്ചേ പറ്റൂ. ഗര്‍ഭിണിയാവുമ്പോള്‍ അനുയോജ്യമായ ശരീരഭാരം സൂക്ഷിക്കണം. അധികം തടിയുള്ളവര്‍ ഗര്‍ഭിണിയാവാന്‍ തന്നെ പാടാണ്. അഥവാ ആയാലും എല്ലാ ഘട്ടങ്ങളിലും അതിന്റേതായപ്രശ്‌നങ്ങളുണ്ടാവും. അവര്‍ക്ക് ബി.പി, ഷുഗര്‍ എന്നിവയൊക്കെ നേരത്തെ വരാനുള്ള സാധ്യത ഏറെയാണ്. ഇതെല്ലാം കൂടി വന്ന് അതൊരു ഹൈ റിസ്‌ക് പ്രഗ്നന്‍സിയാവും.


ഗര്‍ഭകാലത്തെ നടുേവദനയ്ക്ക് ചികിത്സ േതേടണ്ടതുേണ്ടാ


മിക്കവാറും എല്ലാ ഗര്‍ഭിണികളേയും അലട്ടുന്ന പ്രശ്‌നമാണിത്. ഗര്‍ഭകാലത്ത് പേശികള്‍ വലിയുന്നതു മൂലമാണിത്. ഹീല്‍ കുറഞ്ഞ അല്ലെങ്കില്‍ ഹീല്‍ ഇല്ലാത്ത ചെരിപ്പ് മാത്രമേ ഉപയോഗിക്കാവൂ. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നടുവ് നിവര്‍ന്നിരിക്കുക.

ഇരിയ്ക്കുമ്പോള്‍ പുറകില്‍ തലയണയോ കുഷ്യനോ വെയ്ക്കുക, ബലവും സപ്പോര്‍ട്ടുമുള്ള കിടക്ക ഉപയോഗിക്കുക, ചരിഞ്ഞു കിടന്നുറങ്ങുക എന്നിവ നടുവേദന കുറയ്ക്കാന്‍ സഹായിക്കും. മരുന്നുകള്‍ കഴിവതും ഒഴിവാക്കുക. ഗര്‍ഭകാലത്ത് പാരസിറ്റമോള്‍ പോലുള്ള ഗുളികകള്‍ ഉപയോഗിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.


പ്രമേഹം ഉള്ളവര്‍ എന്തൊക്കെ കരുതലെടുക്കണം


കേരളത്തില്‍ ഇത് വലിയ പ്രശ്‌നമാണ്. കാരണം ചോറ് കഴിച്ചില്ലെങ്കില്‍ ഭയങ്കര ബുദ്ധിമുട്ടാണല്ലോ നമുക്ക്. ഗര്‍ഭിണിയായാല്‍ ഉടന്‍ ഡയറ്റീഷ്യന്‍, കഌനിക്കല്‍ ന്യൂട്രീഷ്യന്‍ എന്നിവരെ കാണണം. ബോഡി മാസ് ഇന്‍ഡക്‌സ് (നിങ്ങളുടെ നീളത്തിന് ആവശ്യമായ വണ്ണം) നോക്കിയിട്ട് എത്ര കലോറി ആവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞുതരും. അതിനനുസരിച്ചുള്ള ഭക്ഷണക്രമം ഉണ്ടാക്കാം. ബഌഡ് ഷുഗര്‍ നിയന്ത്രണത്തിലാക്കണം. പിന്നെ ഗര്‍ഭിണിയായെന്നുവെച്ച് മുഴുവന്‍ സമയവും കട്ടിലില്‍ കിടക്കുന്നതും നല്ലതല്ല. ബഌഡിങ്ങോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിലേ ബെഡ് റെസ്റ്റ് ആവശ്യമുള്ളൂ.


കാലിലെ നീര് അപകടകരമാണോ


വയര്‍ വലുതാവുമ്പോള്‍ രക്തക്കുഴലുകളിലെല്ലാം അത് സമ്മര്‍ദമുണ്ടാക്കും. അപ്പോള്‍ കുറച്ച് നീര് വരാം. ഇത് പ്രശ്‌നക്കാരനാണോ അല്ലയോ എന്ന് പരിശോധിച്ച് കണ്ടുപിടിക്കേണ്ടതുണ്ട്. ചില സ്ത്രീകള്‍ പറയും രാവിലെ എണീക്കുമ്പോള്‍ ഒട്ടും നീരില്ല, കുറച്ചുകഴിഞ്ഞാണ് നീരു കണ്ടതെന്ന്. ഇതില്‍ പേടിക്കേണ്ട. അധികനേരം ഒരേ രീതിയില്‍ നില്‍ക്കാതിരിക്കുക, കഴിയുന്നതും ഇരുന്ന് ജോലി ചെയ്യുക, ഇരിക്കുമ്പോള്‍ കാല്‍ എന്തിന്റെയെങ്കിലും മുകളില്‍ കയറ്റി വെക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മുഴുവന്‍ സമയവും കാലില്‍ നീരുണ്ടെങ്കില്‍ ടെസ്റ്റുകള്‍ ചെയ്ത് ആല്‍ബുമിന്‍ ഉണ്ടോ, കിഡ്‌നിയുടെ പ്രശ്‌നമാണോ എന്നൊക്കെ പരിശോധിക്കണം. മൂത്രവും രക്തവുമൊക്കെ ടെസ്റ്റ് ചെയ്യണം. പ്രഷര്‍ ഉള്ളവര്‍ക്കും കാലില്‍ നീരുവരാന്‍ സാധ്യതയുണ്ട്.


നെഞ്ചെരിച്ചില്‍, മലബന്ധം, പൈല്‍സ് എന്നിവയുണ്ടെങ്കില്‍


നെഞ്ചിന്റെ നടുവിലായി തീ കത്തുന്നത് പോലെ തോന്നുന്നതായി പലരും പരാതിപ്പെടാറുണ്ട്. ഇടവിട്ട് ചെറിയ അളവില്‍ ആഹാരം കഴിക്കുകയും നന്നായി ചവച്ചരച്ച് കഴിക്കുകയുമാണ് ഇത് മാറ്റാനുള്ള മാര്‍ഗം. എരിവ്, അധികം എണ്ണ, കൊഴുപ്പ് എന്നിവ ഒഴിവാക്കണം. പാലും തൈരും ഉപയോഗിക്കുന്നത് എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ആഹാരം കഴിച്ചയുടനെ കുനിയുന്നതും കിടക്കുന്നതും ഒഴിവാക്കുക. ആഹാരം കഴിച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ കിടക്കാവൂ.

മലം പോകാനുള്ള ബുദ്ധിമുട്ട്, പോകുമ്പോള്‍ വേദന എന്നിവയും മിക്ക ഗര്‍ഭിണികളുടേയും പ്രശ്‌നമാണ്. ചൂടുവെള്ളം കുടിക്കുന്നതും പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധം വരാതിരിക്കാന്‍ സഹായിക്കും. ഫാസ്റ്റ് ഫുഡ്, ബ്രെഡ് എന്നിവ ഒഴിവാക്കാം. ഉറങ്ങാന്‍ പോകുന്നതിനു മുമ്പേ രണ്ടു ഗ്ലാസ് ചൂടുവെള്ളം, പഴം എന്നിവ കഴിയ്ക്കുക. നിത്യേന മുരിങ്ങയില കഴിയ്ക്കുന്നതും നല്ലതാണ്.

ഗര്‍ഭകാലത്ത് അര്‍ശസ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മലം പോകുമ്പോള്‍ രക്തം തുള്ളി തുള്ളിയായി പോവുകയും വേദനയുണ്ടാവുകയും ചെയ്യാം. ഹോര്‍മോണ്‍ പ്രവര്‍ത്തനം ഇതിനൊരു കാരണമാണ്. ക്ലോസറ്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നതും പൈല്‍സ് ഉണ്ടാക്കാം. പ്രധാനമായും മലബന്ധം ഉണ്ടാവാതെ സൂക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രതിവിധി. മലം പോകുന്ന സമയത്ത് രക്തം പോകുന്നു എന്നു കണ്ടാല്‍ ഉടനെ ചികിത്സ വേണം.


മസില്‍പിടുത്തം വന്നാല്‍


ഏഴെട്ടു മാസമാവുമ്പോള്‍ പല ഗര്‍ഭിണികളും അനുഭവിക്കുന്ന പ്രശ്‌നമാണ്. മസില്‍ പിടുത്തം ഉള്ളപ്പോള്‍ ആ ഭാഗം തടവുന്നതും ചൂടുപിടിക്കുന്നതും ആശ്വാസം നല്‍കും. സുരക്ഷിതമായി ചെയ്യാവുന്ന ചെറിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും. ചുവരില്‍ നിന്ന് ഏകദേശം രണ്ടടി മാറി നിന്നിട്ട് കൈവെള്ള ചുവരില്‍ അമര്‍ത്തുക. മുന്നോട്ട് ആഞ്ഞ് കൈമുട്ടുകള്‍ മടക്കുക. കാല്‍മുട്ടുകള്‍ മടക്കരുത്. അപ്പോള്‍ കാലിന്റെ പുറകിലത്തെ മസിലുകള്‍ വലിഞ്ഞു വരുന്നത് ശ്രദ്ധിക്കണം. പത്തു വരെ എണ്ണുന്നതുവരെ അങ്ങനെ നില്‍ക്കുക. നിവര്‍ന്നു നിന്ന ശേഷം വീണ്ടും 5-10 പ്രാവശ്യം ഈ വ്യായാമം ആവര്‍ത്തിക്കാം.


സിേസറിയന്‍ കഴിഞ്ഞുള്ള ജീവിതത്തില്‍ ്രശദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ


ഓപ്പറേഷന്‍ കഴിഞ്ഞ് 12 മണിക്കൂറിനുശേഷം വെള്ളം കുടിച്ചുതുടങ്ങാം.പാനീയങ്ങള്‍,പഴവര്‍ഗങ്ങള്‍,കട്ടിയുള്ള ആഹാരം എന്നിവ രണ്ടാം ദിവസം മുതല്‍ കഴിച്ചാല്‍ മതി. അമിത എണ്ണ,കൊഴുപ്പടങ്ങിയ ആഹാരം, എരിവ് എന്നിവ ആദ്യത്തെ മാസങ്ങളില്‍ ഒഴിവാക്കാം.

സിസേറിയന്‍ കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം ചെക്കപ്പിനു പോകണം. പ്രസവശേഷം ഉണ്ടാവുന്ന ബ്ലീഡിങ്ങ് മൂന്നാംദിവസം മുതല്‍ ബ്രൗണ്‍ നിറത്തിലാവും. ഇത് പത്തുദിവസത്തോളം ഉണ്ടാവാം. ആറാഴ്ച വരെ ഇടവിട്ട് ബ്ലീഡിങ്ങ് വരാം. വൃത്തിയുള്ള പാഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഈര്‍പ്പരഹിതമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

സിസേറിയന്‍ കഴിഞ്ഞുള്ള കുറച്ചുദിവസങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴും അനങ്ങുമ്പോഴുമെല്ലാം വേദന ഉണ്ടായെന്നുവരാം. എങ്കിലും കഴിയുന്നതും നടക്കുക. മുറിവുണങ്ങാന്‍ ഇത് സഹായിക്കും. ശസ്ത്രക്രിയ ചെയ്ത സ്ഥലം ഈര്‍പ്പരഹിതമായി സൂക്ഷിക്കുന്നത് അണുബാധ തടയും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. തുന്നലിട്ട ഭാഗത്ത് വായു കടക്കുന്നത് മുറിവുണങ്ങാന്‍ സഹായിക്കും. കിടക്കുമ്പോള്‍ തുടകള്‍ക്കിടയില്‍ തലയണ വെച്ചാല്‍ സുഖകരമായി ഉറങ്ങാം. ഒരുവശം ചരിഞ്ഞുവേണം എഴുന്നേല്‍ക്കാന്‍. കിടന്നുകൊണ്ട് കൈകാലുകള്‍ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്നത് കാലില്‍ നീരുവരുന്നത് തടയും. ശ്വാസം നീട്ടി വലിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയും. ഭാരം എടുക്കുന്നതും പടികയറുന്നതും ഒഴിവാക്കണം. ആറാഴ്ചയ്്ക്കുശേഷം വയറിന്റെ പേശികള്‍ക്ക് ബലം കൂട്ടാനുള്ള വ്യായാമം തുടങ്ങാം.

ശരീരം പൂര്‍വസ്ഥിതിയിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ലൈംഗികബന്ധം തുടരാവുന്നതാണ്. പക്ഷേ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കണം. കാരണം മുലയൂട്ടുന്നുണ്ടെങ്കിലും ഗര്‍ഭധാരണ സാധ്യതയേറെയാണ്. കോപ്പര്‍ ടി.പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സുരക്ഷിതമാണ്.


പ്രസവം കഴിഞ്ഞുള്ള ആദ്യമണിക്കൂറുകളില്‍ എന്തൊക്കെ കരുതല്‍ വേണം


സാധാരണ മറുപിള്ള(പ്ലാസന്റ) വരുന്നത് കുട്ടി പുറത്തുവന്നുകഴിഞ്ഞിട്ടാണല്ലോ. അതുമുതല്‍ ഒരുമണിക്കൂര്‍ വരെ നല്ല കരുതല്‍ വേണ്ട സമയമാണ്. മറുപിള്ള പുറത്തുവന്നാലുടന്‍ ഗര്‍ഭപാത്രം ചുരുങ്ങാന്‍ തുടങ്ങും. എങ്കിലും അതൊരിക്കലും ആദ്യത്തെ അവസ്ഥയിലേക്ക് പോവില്ല. അപ്പോഴും ഗര്‍ഭപാത്രത്തിന് നാലഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴുള്ള വലിപ്പമുണ്ടാവും. എന്നാല്‍ ഗര്‍ഭപാത്രം തീരെ ചുരുങ്ങിയില്ലെങ്കില്‍ മറുപിള്ള ഒട്ടിപ്പിടിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ തുടര്‍ച്ചയായി ബ്ലീഡിങ്ങ് ഉണ്ടാവും. അത് അപകടത്തിലേക്ക് നയിക്കാം. ഇതിനു പ്രസവം കഴിഞ്ഞ ഉടന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മരുന്നുകള്‍ കൊടുക്കാറുണ്ട്.


പ്രസവശേഷമുള്ള അണുബാധയോ


പല തരത്തില്‍ അണുബാധ വരാവുന്ന ഘട്ടമാണിത്. പ്രമേഹം ഉള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ളവര്‍ക്ക് സ്‌കിന്‍ ഇന്‍ഫെക്ഷന്‍, വജൈനല്‍ ഇന്‍ഫെക്ഷന്‍, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവയ്‌ക്കെല്ലാം സാധ്യത ഉണ്ട്. പ്രസവ ശേഷം തുറന്ന രീതിയില്‍ ഇരിക്കുന്ന ഗര്‍ഭാശയ മുഖവും പ്രസവശേഷമുള്ള രക്തസ്രാവവും ജനനേന്ദ്രിയങ്ങളിലെ ചെറിയ മുറിവുകളുമെല്ലാം അണുബാധയ്ക്ക് കാരണമാവാം. പനിയോടൊപ്പം വിറയലോ അടിവയറില്‍ വേദനയോ ദുര്‍ഗന്ധത്തോട് കൂടിയ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം.


മുലയൂട്ടലുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്


ആദ്യപ്രസവത്തിന് വരുന്നവരുടെ സ്തനങ്ങള്‍ ശരിക്കും പരിശോധിക്കണം. മുലക്കണ്ണുകള്‍ എല്ലാം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കണം. അത് ഉള്ളിലോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥയാണെങ്കില്‍ മുലയൂട്ടാന്‍ ബുദ്ധിമുട്ടാവും. പ്രസവത്തിന് കുറച്ചുമുമ്പ് തന്നെ ശ്രദ്ധിച്ചാല്‍ മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞിരിക്കുന്ന പ്രശ്‌നം പരിഹരിക്കാനാവും. എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതല്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന മുലക്കണ്ണുകള്‍ സാവധാനം വിരലുകള്‍ കൊണ്ട് തടവി പുറത്തേക്ക് വലിച്ചെടുക്കാം. ആദ്യം അല്‍പം ബുദ്ധിമുട്ട് തോന്നുമെങ്കിലും ക്ഷമാപൂര്‍വം ചെയ്താല്‍ പ്രസവം അടുക്കുമ്പോഴേക്കും പ്രശ്‌നം മാറിക്കിട്ടും.

എങ്ങനെ മുലയൂട്ടണമെന്നും ആദ്യമായി അമ്മയാവുന്നവര്‍ പഠിക്കേണ്ടതുണ്ട്. ഇരുന്ന് മുലയൂട്ടാന്‍ എപ്പോഴും ശ്രദ്ധിക്കണം. അപ്പോഴാണ് പാലിന്റെ ഒഴുക്ക് ശരിയാവുക. ചില മടിച്ചി അമ്മമാര്‍ കിടന്നുകൊണ്ട് മുലയൂട്ടാറുണ്ട്്. അത് കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല. കുഞ്ഞിന്റെ തരിപ്പിലും ചെവിയിലുമൊക്കെ പാലുകയറുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. ശരിയായ രീതിയില്‍ മുലയൂട്ടാത്തതാണ് മുലക്കണ്ണ് പൊട്ടുന്നതിന്റെയും കാരണം. മുലക്കണ്ണ് പൊട്ടിയാല്‍ പിന്നെ അമ്മമാര്‍ പാലുകൊടുക്കുന്നത് നിര്‍ത്തും. അപ്പോള്‍ പാല്‍ കെട്ടിനില്‍ക്കും. അത് മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാം.


ചിലര്‍ക്ക് ്രപസവേശഷം മാനസിക്രപശ്‌നങ്ങള്‍ വരുന്നുണ്ട്്


പ്രസവം കഴിഞ്ഞ് ഉത്കണ്ഠ മുതല്‍ വിഷാദം വരെയുള്ള അവസ്ഥകളിലൂടെ പല സ്ത്രീകളും കടന്നുപോവുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാവുന്നതുകൊണ്ടാണിത്. സാധാരണ പ്രസവമാകുമോ, കുഞ്ഞിന് പ്രശ്‌നങ്ങളുണ്ടാകുമോ എന്നൊക്കെ ഓര്‍ത്ത് ഓരോ അമ്മയും ഇത്തിരി ഉത്കണ്ഠപ്പെടും. പ്രസവശേഷവും ഈ ടെന്‍ഷന്‍ തുടര്‍ന്നാല്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലെത്താം. ചിലര്‍ക്ക് ഭയങ്കര മൂഡിയായിട്ടുള്ള അവസ്ഥയുണ്ടാവും. പ്രസവം കഴിഞ്ഞിട്ട് അമ്മ അബ്‌നോര്‍മലായി പെരുമാറുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സിക്കണം. കുഞ്ഞിനെ നോക്കേണ്ടതിനെക്കുറിച്ചുള്ള ഉത്കണ്ഠയാവും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ശരിയായ ശിശുസംരക്ഷണത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണിങ്ങനെ. വീട്ടിലുള്ള മറ്റുള്ളവര്‍ മാനസികമായ പിന്തുണ കൊടുത്താല്‍ത്തന്നെ അമ്മമാരെ ഇതില്‍നിന്ന് മോചിപ്പിച്ചെടുക്കാം.


്രപസവം കഴിഞ്ഞുള്ള നടുേവദന കുറയ്ക്കാന്‍ എന്താണ് ചെേയ്യണ്ടത്


പ്രസവം കഴിഞ്ഞുകുറച്ചു ദിവസം നടുവേദന ഉണ്ടാവും. വേദന കുറച്ചൊന്ന് സഹിക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് പ്രധാനം. ചെറിയ വേദനയ്‌ക്കൊന്നും മരുന്നുകള്‍ കഴിക്കേണ്ടതില്ല. വേദന കുറയുന്നില്ലെങ്കില്‍ തുണി നനച്ച് ചൂടുവെള്ളം പിടിക്കാം. ബാം പുരട്ടുന്നതും നല്ലതാണ്. യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യാം. വ്യായാമം കൊണ്ട് ശരീരത്തിന്റെ ഭാരം കുറയുകയും കശേരുക്കള്‍ നേരെയാവുകയും ചെയ്യും. പക്ഷേ നടുവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം. ഗര്‍ഭാശയത്തിലെ അണുബാധയും നടുവേദനയ്ക്കുള്ള കാരണമാണ്. ശുചിത്വമില്ലാത്ത രീതിയിലുള്ള ഗര്‍ഭം അലസിപ്പിക്കല്‍, ഡിആന്‍ഡ് സി, കോപ്പര്‍ടി പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിക്ഷേപിക്കല്‍, ലൈംഗികബന്ധം എന്നിവ ഗര്‍ഭാശയത്തില്‍ അണുബാധ ഉണ്ടാക്കാം.


ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ആര്‍ത്തവ തകരാറുകള്‍ക്ക് ചികിത്സ േതേടണ്ടതുേണ്ടാ


ഒരു ആര്‍ത്തവ ചക്രം 28-30 ദിവസമാണ്. ചിലര്‍ക്ക് കുറച്ചു കൂടി നീളുകയോ ചലര്‍ക്ക് കുറയുകയോ ചെയ്യാം. ഒരാളുടെ ആര്‍ത്തവ ചക്രം പോലെയല്ല മറ്റൊരാളുടേത്. ഏകദേശം ഒരേ അകലത്തില്‍ ആര്‍ത്തവം ഉണ്ടാവുകയാണെങ്കില്‍, അത് നോര്‍മല്‍ ആണ്. 3-5 ദിവസം ബ്ലീഡിങ് ഉണ്ടാവാം. എന്നാല്‍ ദിവസവും ഒരേ പോലെ ബ്ലീഡിങ് ഉണ്ടാവാറില്ല. ചിലപ്പോള്‍ രക്തം പൊടിച്ചിലൊക്കെയേ ഉണ്ടാവൂ. അമിതവണ്ണം, പി.സി.ഒ.ഡി, മറ്റ് ഹോര്‍മോണ്‍ തകരാറുകള്‍ ഇവയൊക്കെ ആര്‍ത്തവത്തകരാറുകള്‍ ഉണ്ടാക്കാം. ബ്ലീഡിങ് അധികമായി ഉണ്ടാവുക, ആര്‍ത്തവത്തിനു മുമ്പോ ശേഷമോ കഠിനമായ വേദനയുണ്ടാവുക, കാലുകളില്‍ നീര് കാണുക, ചുമയ്ക്കുമ്പോഴും മറ്റും അറിയാതെ മൂത്രം പോവുക എന്നിവയൊക്കെയുണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം.


ആര്‍ത്തവങ്ങള്‍ക്കിടയിലും െസക്‌സ് കഴിഞ്ഞുെമാെക്കയുള്ള ബ്ലീഡിങ്ങ് അപകടമാേണാ


സെക്‌സിനുശേഷം രക്തം വരുന്നത് പലപ്പോഴും കാന്‍സറിന്റെ തുടക്ക ലക്ഷണമാവാം. അണുബാധയുണ്ടായാലും ഈ രക്തസ്രാവം ഉണ്ടാവാം. രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയില്‍ ബ്ലീഡിങ്ങ് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാവും. യൂട്രസിനുള്ളില്‍ ഫൈബ്രോയ്ഡ്, ദശ വളര്‍ച്ച, അണുബാധ എന്നിവ കൊണ്ട് ഇങ്ങനെ വരാം. എന്തായാലും വിദഗ്ധ പരിശോധന നടത്തണം.


േപാൡസിസ്റ്റിക് ഒാേവറിയന്‍ സിന്‍േ്രഡാം


ജീവിതശൈലീ രോഗമാണിത്. പൊണ്ണത്തടി, വ്യായാമം ഇല്ലായ്മ, അമിത ഭക്ഷണം ഇവ വഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും വരാം. പുരുഷ ഹോര്‍മോണായ ടെസ്റ്റിസ്റ്റിറോണ്‍ ശരീരത്തില്‍ അനിയന്ത്രിതമായി ഉണ്ടാവുന്നു. ഓവറിയുടെ ആവരണം കട്ടിയാവുകയും ഓവുലേഷന്‍ നടക്കാതെ പോവുകയും ചെയ്യുന്നു. നൂറില്‍ 60 പേര്‍ക്കെങ്കിലും ഇപ്പോള്‍ ഈ പ്രശ്‌നം കാണുന്നുണ്ട്. ഇത് വരുന്നവര്‍ക്ക് കുറച്ച് വണ്ണം കാണും. ആര്‍ത്തവം ക്രമമാവില്ല. മുഖത്ത് രോമവളര്‍ച്ച ഉണ്ടാവാം. സ്‌കാന്‍ ചെയ്യുമ്പോഴാണ് പലര്‍ക്കും അസുഖം കണ്ടെത്തുന്നത്. മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് കുറച്ചുകാലത്തെ ആശ്വാസമേ നല്‍കാനാവൂ. ശസ്ത്രക്രിയയും താത്കാലികമായ പരിഹാരമാര്‍ഗം മാത്രമാണ്. ദീര്‍ഘകാലത്തേക്ക് ആശ്വാസം കിട്ടണമെങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണം. ഭാരം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ഭക്ഷണം ക്രമീകരിക്കുക തുടങ്ങിയവയെല്ലാം ചെയ്യണം.


ഗര്‍ഭാശയ കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം


വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരം ശോഷിക്കുക, തൂക്കം കുറയുക ഇങ്ങനെ എന്തെങ്കിലും വന്നാല്‍ വയര്‍ സ്‌കാന്‍ ചെയ്യണം. ചെറുപ്രായത്തിലുള്ള ലൈംഗിക ബന്ധം, ഒന്നില്‍ക്കൂടുതല്‍ പങ്കാളികളെ സ്വീകരിക്കുക എന്നിവയെല്ലാം കാന്‍സര്‍ സാധ്യത കൂട്ടും. അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുള്ളവര്‍ കരുതലായി ഇടയ്ക്കിടെ ചെക്കപ്പുകള്‍ നടത്തണം. ഗര്‍ഭാശയ കാന്‍സര്‍ നേരത്തെയറിയാന്‍ സ്‌ക്രീനിങ് മെത്തേഡുകള്‍ ഉണ്ട്.


അണ്ഡാശയത്തില്‍ മുഴകള്‍


അണ്ഡാശയങ്ങളില്‍ വരുന്ന മുഴ എപ്പോഴും പ്രശ്‌നം ഉണ്ടാക്കണമെന്നില്ല. ചില മുഴകള്‍ തനിയെ സുഖമാവും. ചില മുഴകള്‍ കാന്‍സര്‍ അല്ലെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാനായി അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരാം. എന്‍ഡോമെട്രിയോസിസ് കൊണ്ടുള്ള മുഴകള്‍ ഉള്ളപ്പോള്‍ മിക്കവാറും ആര്‍ത്തവസമയമുള്ള വേദന, വന്ധ്യത, ലൈംഗിക ബന്ധത്തിലെ വേദന, നടുവേദന മുതലായവ ഉണ്ടാവാം. വിശപ്പില്ലായ്മ, ക്ഷീണം, പെട്ടെന്നുള്ള ഭാരക്കുറവ്, വയര്‍ വീര്‍ത്തുവരിക ഇവയൊക്കെ കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ്.


വന്ധ്യതയ്ക്ക് ഇവിടുെത്ത ജീവിതൈശലി എന്രതേത്താളം ഇടയാക്കുന്നുണ്ട്


വന്ധ്യത പണ്ടത്തേക്കാള്‍ കൂടുന്നുണ്ട്. താമസിച്ച് വിവാഹം കഴിക്കുക, താമസിച്ച് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുക, വികലമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പൊണ്ണത്തടി ഇവയെല്ലാം പലതരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഇത് വന്ധ്യത വരുത്തിവെക്കാം. ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, കലോറി കൂടുതലുള്ള ഭക്ഷണം ഉപേക്ഷിക്കുക, തൈറോയ്ഡ് മുതലായ അസുഖങ്ങള്‍ ചികിത്സിച്ചുമാറ്റുകയുമാണ് ഏറ്റവും പ്രധാനം. എന്‍ഡോമെട്രിയോസിസ് ഡിസീസും വന്ധ്യത ഉണ്ടാക്കും. പുറം രാജ്യങ്ങളില്‍ 30-35 പ്രായക്കാര്‍ക്കിടയിലാണ് ഈ രോഗങ്ങള്‍ കാണുന്നത്. ഇവിടെ അത് 20 കളില്‍തന്നെ എത്തുന്നു. 20-23 വയസ്സിലൊക്കെ സര്‍ജറിചെയ്ത രോഗികളുണ്ട്. ഇത് വന്ധ്യതയ്ക്കുകൂടി കാരണമാവുന്നുണ്ട്. വിവാഹം കഴിയാത്ത പെണ്‍കുട്ടികളില്‍പോലും എന്‍ഡോമെട്രിയോസിസ് ഡിസീസ് സാധാരണമായിട്ടുണ്ട്.


ഗര്‍ഭപാ്രതം നീക്കം ചെയ്യുന്ന ശസ്്രത്രകിയ (ഹിസ്‌ന്രടക്ടമി) ചെയ്താല്‍ എന്തൊക്ക ്രശദ്ധിക്കണം

ഹിസ്ട്രക്ടമി ചെയ്തവരിലും ആര്‍ത്തവം നിലച്ചവരിലും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഒരേ സാധ്യതയാണുള്ളത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറഞ്ഞ് അതുനല്‍കുന്ന സംരക്ഷണം നഷ്ടമാവുന്നതാണ് കാരണം. ശസ്ത്രക്രിയ കഴിഞ്ഞാല്‍ സാധാരണ നിലയിലുള്ള ലൈംഗികജീവിതത്തിന് ഒരു തടസ്സവുമില്ലെങ്കിലും ഒരുതരം ലൈംഗികമരവിപ്പ് അനുഭവപ്പെടാം. ഗര്‍ഭപാത്രം നീക്കിയ ശേഷം ചിലര്‍ക്ക് മറവിയും ഉറക്കക്കുറവും ടെന്‍ഷനുമൊക്കെ വരാറുണ്ട്.ഏതെങ്കിലും കാരണത്താല്‍ ചെറുപ്രായത്തില്‍ത്തന്നെ ഹിസ്ട്രക്ടമി ചെയ്തവര്‍ക്ക് സാധാരണജീവിതം നയിക്കാനാവും. അതിനായി ഹോര്‍മോണ്‍ ചികിത്സയും മറ്റു മരുന്നുകളും മതി. ഈ ശസ്ത്രക്രിയ കഴിഞ്ഞവരുടെ എല്ലുകള്‍ക്കും ഹൃദയത്തിനും സംരക്ഷണം കിട്ടാനായി ഹോര്‍മോണ്‍ ചികിത്സ നിര്‍ദേശി�