കുട്ടികളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാം; ലഹരിവല മുറിക്കണം, സ്നേഹവഴിയിലേക്ക് നടത്തണം..


Representative Image | Photo: Canva.com

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസുകാരൻ. ക്ലാസ് മുറികളിൽ അസ്വസ്‌ഥതയും പ്രശ്‌നങ്ങളും സൃഷ്ടിച്ച വിദ്യാർഥി. കൗൺസലിങ്ങിനെത്തിച്ചപ്പോഴാണ്‌ കാര്യം മനസ്സിലായത്‌. ലഹരിയാണ്‌ വില്ലൻ. ജീവിതത്തിലെ ഒറ്റപ്പെടലാണ് അവനെ ലഹരിയിലേക്ക് നയിച്ചതെന്ന്‌ അവൻ തുറന്നുപഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുന്നു. മകനുവേണ്ടി വീണ്ടും മാതാപിതാക്കൾ ഒത്തുചേർന്നതോടെ അവൻ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെയെത്തി.-കൗൺസിലറും അധ്യാപികയുമായ സിസ്റ്റർ ജിജി പുല്ലത്തിൽ തനിക്ക് തൃപ്തി തന്ന ഒരു അനുഭവം ഓർത്തെടുക്കുകയായിരുന്നു.

കൗൺസലിങ്ങുകൾകൊണ്ട് മാത്രം ലഹരി ഉപയോഗത്തിൽ നിന്ന് ഒരാളെ മുക്തനാക്കുവാൻ കഴിയില്ലന്ന് അവർ പറയുന്നു. സാഹചര്യങ്ങൾ കൂടി അനുകൂലമാണം.പതിനാറുകാരിയെ ലഹരിയിലേക്കെത്തിച്ചത് പ്രണയ നൈരാശ്യമായിരുന്നു. ആൺസുഹൃത്ത്‌ വഴിയാണ്‌ അവൾക്ക്‌ ലഹരിവസ്‌തുക്കൾ കിട്ടിയിരുന്നത്‌. മായികവലയത്തിൽനിന്നും അവളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്‌.ലഹരി ഉപയോഗിക്കുന്ന പലരും ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളാണ്‌ കാരണമായി പങ്കുവെയ്‌ക്കുന്നത്‌. അവരെ ചേർത്തു നിർത്തുകയെന്നതാണ് പരിഹാരം.അപകടങ്ങൾ തിരിച്ചറിയാതെ കുറഞ്ഞ സമയത്തിനുള്ള കൂടുതൽ പണം സമ്പാദിക്കാൻ യുവാക്കൾ ലഹരി വാഹകരായി മാറുന്നു. നേരം പോക്കിനായി തുടങ്ങുന്ന ഉപയോഗം എം.ഡി.എം.എ. പോലുള്ള മാരക ലഹരികളിലേക്ക് എത്തുന്നു. കുട്ടികളിലെ മാറ്റം വേഗം കണ്ടെത്തി പരിഹാരം കണ്ടെത്തി കൗൺസലിങ്ങും ലഹരിമുക്ത ചികിത്സയും നൽകണമെന്ന് സിസ്റ്റർ നിരീക്ഷിക്കുന്നു

യുവാക്കളെയും കൗമാരക്കാരെയും തകർക്കുന്നതരത്തിൽ വളരുകയാണ്‌ ലഹരിയുടെ വിഷവലയം. ലഹരിക്കെണിയിൽ പലപ്പോഴും അകപ്പെടുന്നത്‌ കുട്ടികളാണ്‌. കൃത്യമായ സമയത്ത്‌ ഇടപെട്ടാൽ ലഹരിക്കടിമയായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന്‌ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവർ പറയുന്നു.

കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാം

  • സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ (ദേഷ്യം, അക്രമ സ്വഭാവം, വിഷാദം തുടങ്ങിയവ)
  • മാതാപിതാക്കളിൽനിന്നും അടുത്ത കൂട്ടുകാരിൽനിന്നും അകലം പാലിക്കുന്നത്
  • മുറിയിൽ കതകടച്ച് കൂടുതൽ സമയം ഒറ്റക്കിരിക്കുക
  • മുഴുവൻ സമയം മൊബൈൽ ഫോണിനും ഗെയിമുകൾക്കും അടിമപ്പെടുക
  • കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുക
  • കുട്ടികളുടെ അധ്യാപകരുമായി മാതാപിതാക്കൾ ബന്ധം സ്ഥാപിക്കുക
  • ഒരോ ഘട്ടത്തിലും കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് അറിവുണ്ടാകുക
  • കുട്ടികളുടെ മുറി, ബാഗ് എന്നിവ പരിശോധിക്കുക
  • പണം ചെലവാക്കുന്ന വഴികളെക്കുറിച്ച് ധാരണയുള്ളവരായിരിക്കുക
  • കുട്ടികൾ പറയുന്നത് പൂർണമായും വിശ്വസിക്കാതെ അന്വേഷിച്ച് വിലയിരുത്തുക.

Content Highlights: substance use in children, warning signs of teen substance use


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented