പരീക്ഷാക്കാലത്ത് കുട്ടികളില്‍ അമിത ഉത്കണ്ഠയുണ്ടോ? രക്ഷിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍


2 min read
Read later
Print
Share

നന്നായി പഠിക്കാന്‍ ഉത്കണ്ഠ ഒരുപരിധി വരെ നല്ലതാണ്. എന്നാല്‍ അത് വലുതായി മാനസിക-ശാരീരിക പ്രശ്‌നങ്ങളിലേക്ക് എത്താന്‍ അനുവദിക്കരുത്

Photo: Pixabay

കുട്ടികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് അമിത ഉത്കണ്ഠ. ഒരു പരിധി വരെ ഉത്കണ്ഠ നല്ലതാണ്. പേടി ഉണ്ടെങ്കിലേ അവര്‍ക്ക് പഠിക്കാനും മികച്ച പ്രകടനം നടത്താനും കഴിയൂ. അങ്ങനെ നോക്കുമ്പോള്‍ പരീക്ഷാപ്പേടി എന്നു പറയുന്നത് സാധാരണഗതിയില്‍ വരുന്ന പേടിയാണ്. പിന്നെ ആ പേടി പ്രശ്‌നം ആയി വരുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ചില കുട്ടികളില്‍ അമിതമായ പേടി കാണാറുണ്ട്. ഉദാഹരണത്തിന് വരാനിരിക്കുന്ന പരീക്ഷയ്ക്ക് വെപ്രാളം കാണിച്ച് തുടങ്ങുന്നവര്‍. ഈ ഒരു പേടിയില്‍ നിന്ന് ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നതാണ് അടുത്ത ഘട്ടം. ഇത്തരം അസ്വസ്ഥതകളും ശാരീരിക, മാനസിക പ്രശ്‌നങ്ങളും കൂടുന്നതോടെ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ(Anxiety Disorder) വരുന്നു.

ലക്ഷണങ്ങള്‍

അസ്വസ്ഥത, ഉറക്കക്കുറവ്, അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, ശ്വാസതടസ്സം, മൂത്രശങ്ക, വയറുവേദന/വയറിളക്കം.

കൗണ്‍സലിങ്

മുകളില്‍ പറഞ്ഞ മൂന്നു ഘട്ടത്തിലെ ഏതവസ്ഥയിലും ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ട് കുട്ടിക്ക് വേണ്ട കൗണ്‍സലിങ് നല്‍കാം. എളുപ്പത്തില്‍ പഠിക്കാനും ഓര്‍മിച്ചെടുക്കാനുമുള്ള പഠനരീതികള്‍, റിലാക്‌സേഷന്‍ തെറാപ്പി എന്നിവ നല്‍കി കുട്ടികളെ രക്ഷിക്കാം.

അച്ഛനമ്മമാര്‍ ചെയ്യേണ്ടത്

  • കുട്ടികളെ സ്‌കൂളിലേക്ക് വിട്ടുകഴിഞ്ഞാല്‍ എല്ലാമായി എന്ന ധാരണ പാടില്ല.
  • കുട്ടികളുടെ പെരുമാറ്റങ്ങളും കൂട്ടുകെട്ടുകളും പഠനവുമെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കണം.
  • ഒരു സുഹൃത്തിനെപ്പോലെ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കണം. എന്തും മനസ്സു തുറന്ന് മാതാപിതാക്കളോട് പറയാനുള്ള അവസരം ഒരുക്കണം. അതുവഴി അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ വരുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും കഴിയും.
  • ഒറ്റയ്ക്കല്ല, എന്റെ അച്ഛനും അമ്മയും കൂടെ ഉണ്ട് എന്ന ഉറച്ച സുരക്ഷിത ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ എപ്പോഴും ശ്രമിക്കണം. അഥുവഴി അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ചിന്തകളിലോ വരുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും കഴിയും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സന്ദീഷ് പി.ടി.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍
കോഴിക്കോട്

aro
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം">
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: stress in children during exam time

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented