രിസ്‌റ്റോട്ടില്‍, മേരി ക്യൂറി, ചാള്‍സ് ഡാര്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസ്‌ക്ക് ന്യൂട്ടന്‍, ലിയനാര്‍ഡോ ഡാവിഞ്ചി, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ബില്‍ ഗേറ്റ്‌സ്....ഇടംകൈയന്മാരായ പ്രശസ്തരുടെ പട്ടിക വളരെ വളരെ നീണ്ടതാണ്.

ലോകത്തെല്ലായിടത്തും ഇടംകൈയന്‍മാരെ ബുദ്ധിമാന്‍മാരും കഴിവുളളവന്മാരും ആയിട്ടാണ് കരുതുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ വളരെയധികം പഠനങ്ങളും നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടന്ന മുപ്പതോളം പരീക്ഷണങ്ങളുടെ ഫലങ്ങളെ 2015ല്‍ ഡച്ച് ശാസ്ത്രജ്ഞന്മാര്‍ ഒന്നിച്ചു ചേര്‍ത്ത് അവലോകനം നടത്തി.

അതിനുശേഷം പതിനായിരങ്ങള്‍ വീതം വരുന്ന പല ഗ്രൂപ്പുകളിലായി പുതിയൊരു പഠനവും നടത്തുകയുണ്ടായി. ഫലമൊന്നും ഇടംകൈയന്മാര്‍ക്ക് ആശയ്ക്ക് വക നല്‍കുന്നതല്ല. ഇടംകൈയന്മാര്‍ ബുദ്ധിയും കഴിവും കൂടുതല്‍ ഉളളവരാണെന്ന് എന്ന സങ്കല്പ്പം വെറും മിഥ്യാ ധാരണയാണ്.  ഇടംകൈയന്മാര്‍ ബുദ്ധിയുടെ കാര്യത്തില്‍ അത്ര കേമന്മാരല്ല എന്നു മാത്രമല്ല വലംകൈയന്മാരെക്കാള്‍ കുറച്ചു പിന്നിലുമാണ്.