കുഞ്ഞ് വളരും തോറും മണ്ണുവാരാനും വെള്ളത്തില്‍ കളിക്കാനുമൊക്കെയുള്ള താത്പര്യം കൂടും. ഈ സമയത്ത് അഴുക്കും പൊടിയുമൊക്കെ കൂടുതല്‍ പിടിക്കുന്നത് മുടിയിലാകാം. ചര്‍മപോലെ ആ കുഞ്ഞു മുടികളും മൃദുലമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ മുടിയില്‍ ഷാംപു ഉപയോഗിക്കുന്നത് കരുതലോടെ വേണം. ഷാംപു വെള്ളത്തില്‍ ഒഴിച്ചുനേര്‍പ്പിക്കുക. നേരിട്ട് മുടിയില്‍ ഉപയോഗിക്കരുത്. കണ്ണില്‍ ഷാംപു വീഴാതിരിക്കാന്‍ പുറകിലെ മുടിയിലൂടെ മാത്രം ഉപയോഗിക്കുക. പിഎച്ച്, ആറില്‍ കൂടുതലുള്ള ഷാംപു ഉപയോഗിക്കുന്നത് ശ്രദ്ധയോടെ വേണം. ഇത് മുടി നില്‍ക്കുന്ന ക്യുട്ടിക്കിളുകളില്‍ കേടു വരുത്തും. 

കൂടാതെ മുടിക്ക് പൊട്ടലുണ്ടാകാനും  ഇടയാക്കും. ചെറുതായി പതയുന്നതും അസ്വസ്ഥതയുണ്ടാക്കാത്തതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഷാംപു കൂടുതല്‍ കഠിനമായത് കൊണ്ട് തീര്‍ത്തും ഒഴിവാക്കാം. മറ്റൊരു പ്രശ്‌നക്കാരന്‍ താരനാണ്. ശിരോചര്‍മത്തില്‍ വൃത്തിയില്ലാത്തതും വിയര്‍ത്ത് പൊടി അടിഞ്ഞുകൂടുന്നതുമാണ് കുട്ടികളില്‍ താരനുണ്ടാകാനുള്ള പ്രധാനകാരണം.  വെളിച്ചെണ്ണ അല്‍പം ചൂടാക്കി കുഞ്ഞിന്റെ തലയില്‍ നന്നായി മസാജ് ചെയ്യാം. ശേഷം മുടി ചീകാം. കുട്ടികള്‍ക്ക് പ്രത്യേക ചീര്‍പ്പ് വേണം. ഇത് ഇടയ്ക്കിടടെ വൃത്തിയാക്കുക. താരനുള്ളവര്‍ ഉപയോഗിക്കുന്ന തലയിണയോ ടൗവലോ കുട്ടികള്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കാം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

women പുതിയ ലക്കം ഗൃഹലക്ഷ്മി ഓണ്‍ലൈനായി വാങ്ങാം.

Content Highlights: parenting tips