കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ കുളിപ്പിക്കുമ്പോള്‍ തിരുമ്മി കുളിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ബേബി മസാജ് കണ്ടാല്‍ ഒരു നിമിഷം നിങ്ങളുടെ ശ്വാസം നിലയ്ക്കും. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു പാവ ഉപയോഗിച്ചു കളിക്കുന്നതിനു സമാനമായി തലകീഴായി കാലുകളില്‍ തൂക്കിപ്പിടിച്ച് കുലുക്കിയും കൈകളില്‍ പിടിച്ച് തൂക്കിയാട്ടിയും കഴുത്തില്‍ തൂക്കിയെടുത്തുമൊക്കെയാണ് മസാജ് ചെയ്യുന്നത്.
കസാക്കിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്നു പറയുന്നു. ഒരു യുവതിയാണു രണ്ടുമാസം പ്രായമുള്ള കുട്ടിയെ മസാജ് ചെയ്യുന്നത്. കുട്ടിയുടെ മാതാപിതാക്കാള്‍ മസാജ് നല്‍കാനായി ഇവിടെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ മസാജ് ചെയ്യുന്ന രീതി ഭയപ്പെടുത്തുന്നതാണ്. ഇത് കുട്ടികള്‍ക്കു ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വൈകല്യങ്ങളെ ഒഴിവാക്കുമെന്ന് ഇവരുടെ അവകാശവാദം.
രണ്ടും മൂന്നും മാസം പ്രായമാകുമ്പോള്‍ ഇത്തരം വൈകല്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടേക്കില്ല. എന്നാല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടി വളരുമ്പോള്‍ അതു മാതാപിതാക്കളെ എല്ലാക്കാലത്തേയ്ക്കും സങ്കടത്തിലാക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കൈപ്പിഴ സംഭവിച്ചാല്‍ ഈ മസാജ് വിപരീത ഫലം ചെയ്യും. മസാജ് കൃത്യമായി ചെയ്താല്‍ കുട്ടിയുടെ പേശികളുടെ ബലവും രക്തയോട്ടവും വര്‍ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. കുഞ്ഞിനെ കൈകളില്‍ എടുത്ത് വളരെ താളാത്മകവും മൃദുലവുമായാണ് ബേബി മസാജ് നല്‍കേണ്ടത്.