കുട്ടികള്‍ കണക്കില്‍ മിടുക്കരാണെങ്കില്‍ ഭാവിയില്‍ അവര്‍ ഒരുപാട് നേട്ടങ്ങള്‍ കൈയടക്കും. അമേരിക്കയിലെ വെണ്ടര്‍ബ്ലിട്ട് ടെന്നിസി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 

കണക്കില്‍ കുട്ടികള്‍ കാണിക്കുന്ന ഉത്സാഹം ഭാവിയില്‍ അവരെ മിടുമിടുക്കരാക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. കണക്കുകൂട്ടുന്നതിന് അതിശ്രദ്ധ അനിവാര്യമാണ്. എണ്ണുന്നതിനും കണക്കാക്കുന്നതിനുമുളള പരിശീലനം വീട്ടില്‍നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്നു.

അത് കുട്ടികളെ കണക്കില്‍ കൂടുതല്‍ മിടുക്കരാക്കാന്‍ സഹായിക്കാറുണ്ട്. ഇത് ഭാവിയില്‍ മററുമേഖലകളിലും ഉന്നതിയിലെത്തിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ബെതാനി റിടില്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.