രു സമ്മാനം അതെത്ര ചെറുതാണെങ്കിലും കിട്ടുന്നതിന്റെ സന്തോഷം ഒന്ന് വേറെത്തന്നെയാണ്. സമ്മാനം കിട്ടുമ്പോള്‍ കൊച്ചുകുട്ടികളുടെ സന്തോഷത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ വിഷാദരോഗമുളള കുട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അനുമോദനങ്ങളോട് സാധാരണ കുട്ടികളില്‍ നിന്നും വിഭിന്നമായി സന്തോഷം പ്രകടിപ്പിക്കുന്നില്ലെന്നാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തല്‍. 

സന്തോഷിക്കേണ്ട വേളയില്‍ അതിന് കഴിയാതെ വരുന്നതാണ് ക്ലിനിക്കല്‍ ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. തലച്ചോറിലെ തരംഗങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന കളിപ്പാട്ടങ്ങളും മറ്റുമാണ് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിലേക്കും അവരെ നയിക്കുന്നത്. എന്നാല്‍ വിഷാദം കുട്ടികളെ ഇത്തരത്തിലുളള നേട്ടങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇത് പിന്നീട്് ജീവിതത്തില്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനേയും സാരമായി ബാധിക്കുമെന്നും പഠനം പറയുന്നു. ഗവേഷണഫലങ്ങള്‍ ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്രാട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.