കുട്ടികളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവര്‍ അവരുടെ മാതാപിതാക്കൾ തന്നെയാണ് എന്നതിൽ സംശയമില്ല. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുത്ത് അവര്‍ക്കായി ജീവിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ഒരു പരിധിവരെ അവരുടെ വ്യക്തി വെെകല്യങ്ങൾക്ക് കാരണവും.

ചെറിയ അശ്രദ്ധ മതി അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്താൻ. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യൽ, ആൺകുട്ടി പെൺകുട്ടി വ്യത്യാസം കാണിക്കൽ, കുട്ടികളുടെ ചോൽവിയെ കുറ്റമായി ചിത്രീകരിക്കൽ,  ഇളയ കുട്ടിയുണ്ടാകുമ്പോൾ മൂത്ത കുട്ടിയോടുള്ള സ്നേഹ കുറവ് എന്നിവ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ തന്നെ തകര്‍ത്തേക്കാം.

എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും ഉണ്ടെന്നുള്ളതാണ് സത്യം. കുട്ടികളോട് മനസ്സ് തുറന്ന് ഉടപെടുക, ഒരുക്കലും അവരെ താരതമ്യം ചെയ്യാതിരിക്കുക, അവരുടെ കഴിവുകളും താൽ പര്യങ്ങളും പ്രോത്സാഹിപ്പിക എന്നിവ വളരെ പ്രധാനമാണ്. 

കുടുംബാന്തരീക്ഷം തന്നെയാണ് കുഞ്ഞുങ്ങളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത്. മാതാപിതാക്കൾ തമ്മിൽ നല്ല ബന്ധം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. ഒപ്പം ഉപാധികളില്ലാതെ നിങ്ങളുടെ മക്കളെ സ്നേഹിക്കുക. അതിനെല്ലാം അപ്പുറത്ത് നിങ്ങളുടെ മക്കളെ അവരായി വളരാൻ അനുവദിക്കുക