തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തത് 324 കുട്ടികള്‍. ഈ വര്‍ഷം ഇതുവരെ 53 പേര്‍. അഞ്ചുവര്‍ഷത്തിനിടെ 1213 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രക്ഷകര്‍ത്താക്കള്‍ ശാസിച്ചത് മുതല്‍ പ്രണയനൈരാശ്യംവരെ ആത്മഹത്യയിലേക്കു നയിച്ചു.

ReadMore: കേരളത്തിന് വേണം മാനസിക സാക്ഷരത

2020 ജനുവരി ഒന്നുമുതല്‍ ജൂലായ് 31 വരെ കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് പഠനം നടത്തിയിരുന്നു. ഇക്കാലയളവില്‍ 17 വയസ്സിനു താഴെയുള്ള 158 കുട്ടികള്‍ ആത്മഹത്യചെയ്തു.

 

suicide

90 പെണ്‍കുട്ടികളും 68 ആണ്‍കുട്ടികളുമാണ്. കൂടുതല്‍ മലപ്പുറം ജില്ലയിലാണ്- 22 പേര്‍. 15-നും 18-നും ഇടയില്‍ പ്രായമുള്ള 108 കുട്ടികളും ഒമ്പതിനും 14-നും ഇടയില്‍ പ്രായമുള്ള 49 കുട്ടികളും ആത്മഹത്യചെയ്തു.

suicide

പ്രധാന കണ്ടെത്തലുകള്‍

  • പഠനത്തില്‍ മിടുക്കരായിരുന്ന 50 കുട്ടികള്‍ ആത്മഹത്യ ചെയ്തു.
  • ഒരുവര്‍ഷത്തിനിടെ ഒരേ സ്‌കൂളിലെ നാലുകുട്ടികള്‍ ആത്മഹത്യ ചെയ്തു.
  • ചിലര്‍ രക്ഷകര്‍ത്താക്കള്‍ അറിയാതെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നു.
  • കുട്ടികളിലെ മാനസിക സമ്മര്‍ദം, വിഷാദം എന്നിവ രക്ഷിതാക്കള്‍ തിരിച്ചറിയുന്നില്ല

ReadMore: കുട്ടികളിലെ ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാം, തടയാം?

നിനവ്

കുട്ടികളിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് നിനവ്. ശാസ്ത്രീയപഠനം നടത്തുക, പരിശീലനം നല്‍കുക, കുട്ടികളില്‍ മാനസികാരോഗ്യം വളര്‍ത്തുക എന്നിവയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ ദിശ- 1056, ചൈല്‍ഡ് ഹെല്‍പ് ലൈന്‍- 1098, പോലീസിന്റെ ചിരി ഹെല്‍പ് ലൈന്‍- 9497900200 എന്നീ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Content Highlights: 324 children ended their lives in 2020 in Kerala, Health, Suicide in Children