Representative Image| Photo: GettyImages
കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യം കടന്നുവെന്നാണ് അനുമാനം. അതോടൊപ്പം തന്നെ അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷം ഇളമുറക്കാരെ കൂടുതല്‍ വിനാശകരമായി ബാധിച്ചേക്കാവുന്ന മൂന്നാംതരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പെരുകുന്നുണ്ട്.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവാത്തതിന് ചില കാരണങ്ങളുണ്ട്.
ഒന്നാംതരംഗം 60 വയസ്സിന് മുകളിലുള്ളവരെയും രണ്ടാംതരംഗം താരതമ്യേന ചെറുപ്പക്കാരെയുമാണ് ബാധിച്ചതെങ്കില്‍ മൂന്നാംതരംഗം കൗമാരക്കാരെയും കുട്ടികളെയും ബാധിക്കാനുള്ള സാധ്യതയിലേക്കാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. രൂപഭേദം വന്ന വൈറസ് സിംഗപ്പൂരില്‍ കുട്ടികളെ വലിയതോതില്‍ ബാധിച്ചു. ഇതോടെ മ്യൂട്ടന്റ് സ്‌ട്രെയിനുകള്‍ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന ധാരണ വ്യാപകമായി. ഏറ്റവും പുതിയതായി വിയറ്റ്‌നാമില്‍ കണ്ടെത്തിയ വകഭേദവും കുട്ടികളെ വലിയതോതില്‍ ബാധിക്കുന്നു എന്ന ആശങ്കയുണ്ട്.
ഇന്ത്യയില്‍ ഒന്നാംതരംഗത്തില്‍ നാലുശതമാനത്തില്‍ താഴെയാണ് കുട്ടികള്‍ രോഗബാധിതരായതെങ്കില്‍ രണ്ടാംതരംഗത്തില്‍ അത് പത്തുശതമാനത്തിലേറെയായി. ലോകത്തെമ്പാടുമുള്ള സ്ഥിതിവിവരക്കണക്കുകളും ഏറെക്കുറെ ഇതിന് സമാനമാണ്. ഒന്നാംതരംഗത്തില്‍ ലോകവ്യാപകമായി 14 ശതമാനത്തോളം കുട്ടികള്‍ രോഗാതുരരായെങ്കില്‍ ഇത്തവണ അത് 18 ശതമാനമായി ഉയര്‍ന്നു. അതുകൊണ്ടു തന്നെ മൂന്നാംതരംഗത്തില്‍ അതിനിയും ഉയരാനുള്ള സാധ്യത നിരാകരിക്കാനാവില്ല.
ഈ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ വാങ്ങാം മാതൃഭൂമി ആരോഗ്യമാസിക
ജൂലായ് ലക്കം ഇപ്പോള്‍ വിപണിയില്‍
Content Highlights: Is Covid Third Wave a Threat to Children, Health, Covid19, Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..