Representative Image| Photo: GettyImages
ഒരാളെ മാനസിക മായോ ശാരീരി കമായോ വൈകാരികമായോ മുറിവേല്‍പ്പിച്ചുകൊണ്ട് ആവര്‍ത്തിച്ച് ചെയ്യുന്ന കളിയാക്കലുകളാണ് ബുള്ളിയിങ് (Bullying). ബുള്ളിയിങ് പലതരത്തിലാകാം:
ശാരീരികമായത് (Physical Bullying): അടിക്കുക, ഇടിക്കുക, തൊഴിക്കുക തുടങ്ങിയ ശാരീരിക അതിക്രമങ്ങള്‍.
വാക്കുകള്‍കൊണ്ട് (Verbal Bullying): ഇരട്ടപ്പേര് വിളിക്കല്‍, ബോഡി ഷെയ്മിങ് (ശാരീരികമായ വ്യത്യസ്തതകളെ സൂചിപ്പിച്ചുകൊണ്ടുള്ള തരംതാഴ്ത്തല്‍) തുടങ്ങിയവ.
വൈകാരികമായത് (Emotional Bullying): ഒരാളെ കൂട്ടത്തില്‍ കൂട്ടാതെ ഒറ്റപ്പെടുത്തുക, റൂമേഴ്‌സ് (Rumours) അഥവാ നുണക്കഥകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
സൈബര്‍ ബുള്ളിയിങ്: വിഷമിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക, പരിഹസിച്ചുകൊണ്ടോ വേദനിപ്പിച്ചുകൊണ്ടോ ഉള്ള മെസ്സേജുകളോ മെയിലുകളോ അയയ്ക്കുക, മോശമായ ട്രോളുകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്യുക ഒക്കെയും സൈബര്‍ ബുള്ളിയിങ്ങില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയിലൊക്കെ സെക്ഷ്വല്‍ കണ്ടെന്റ് ഉള്‍പ്പെട്ടാല്‍ സെക്ഷ്വല്‍ ബുള്ളിയിങ് ആയിക്കൂടി അതിനെ കാണാം.
കളിയാക്കുന്നവര്‍ക്ക് പലപ്പോഴും 'വിഷമിപ്പിക്കണം' എന്ന ഉദ്ദേശ്യമുണ്ടാകില്ല. എന്നാല്‍ ചെറിയ തമാശകളോ പരിഹാസമോ പോലും 'കേള്‍ക്കുന്ന ആളിനെ' എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് വെറും കളിയാക്കലാണോ ബുള്ളിയിങ് ആണോ എന്ന് തീരുമാനിക്കേണ്ടത്.
ബുള്ളിയിങ് കുട്ടികളിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ചെറുതല്ല. സ്‌കൂളില്‍ പോകാനുള്ള മടി, വെറുപ്പ്, പേടി, ആള്‍ക്കൂട്ടത്തോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദുഃസ്വപ്നം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ ഇക്കാരണത്താലുണ്ടാകാം. ചില കുട്ടികള്‍ ദേഷ്യത്തോടെ പ്രതികരിക്കുകയും വലിയ വഴക്കിലും അടിപിടിയിലും അവസാനിക്കുകയും ചെയ്യുന്നു.
അനാവശ്യമായി മറ്റുള്ളവരെ കളിയാക്കുന്നതും പ്രശ്നമാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനോ നല്ലരീതിയില്‍ ഇടപഴകാനോ ഉള്ള സോഷ്യല്‍, ഇമോഷണല്‍ സ്‌കില്‍ ബുള്ളിയിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറവാകാം.
കുട്ടികളോട്
- 'എനിക്കിതൊന്നും പ്രശ്നമല്ല' (I don't care) എന്ന മനോഭാവമാണ് കളിയാക്കലുകളോട് സ്വീകരിക്കേണ്ടത്.
- ദേഷ്യപ്പെടുകയോ വിഷമിക്കുകയോ ചെയ്യാതിരിക്കുക. കളിയാക്കുന്നവര്‍ പ്രതീക്ഷിക്കുന്ന റെസ്‌പോണ്‍സ് നിങ്ങളില്‍നിന്ന് കിട്ടാതാകുമ്പോള്‍ അവര്‍ ക്രമേണ അതില്‍നിന്ന് പിന്തിരിയും. സ്വയം നിയന്ത്രിക്കാന്‍ 'കൂള്‍ഡൗണ്‍ സ്ട്രാറ്റജി' (ദീര്‍ഘശ്വാസമെടുക്കുക, പിറകില്‍നിന്ന് എണ്ണുക തുടങ്ങിയവ) പരിശീലിക്കുന്നത് പ്രയോജനപ്പെടും.
- നിങ്ങളല്ല, കളിയാക്കുന്നവരാണ് മോശക്കാര്‍ എന്ന് തിരിച്ചറിയുക. നിങ്ങളുടെ കഴിവുകളിലും ഗുണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
- ഒട്ടും ദേഷ്യപ്പെടാതെ, എന്നാല്‍ വ്യക്തതയോടെ, ഉറപ്പോടെ 'No/Stop' പറയാന്‍ ശീലിക്കുക.
- സ്‌കൂളിലെ അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവരോട് പ്രശ്നം
- പറഞ്ഞ് സഹായം തേടാം.
- എന്ത് പ്രശ്നമാണെങ്കിലും മാതാപിതാക്കളോട് തുറന്നുപറയുക.
- പോസിറ്റീവായി സ്വാധീനിക്കാന്‍ കഴിയുന്ന സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക. ക്രൂരമായി കളിയാക്കുന്നവരെ പൂര്‍ണമായും അവഗണിക്കുക.
- സൈബര്‍ ബുള്ളിയിങ്ങിനെതിരേ സ്വീകരിക്കാവുന്ന നിയമനടപടികളെക്കുറിച്ച് ബോധമുള്ളവരായിരിക്കുക.
- കുട്ടികള്‍ ബുള്ളിയിങ്ങിനെപ്പറ്റി തുറന്നുപറയണമെന്നില്ല. അതിനാല്‍ ചെറിയ മാറ്റങ്ങളുടെപോലും കാരണങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക. കുറ്റപ്പെടുത്താതെ, കാര്യങ്ങള്‍ നിസ്സാരമായി കാണാതെ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുക.
- നിരുപദ്രവകരമായ കളിയാക്കലുകള്‍ക്കാണ് കുട്ടി അമിതമായി വിഷമിക്കുന്നത് എന്ന് തോന്നിയാല്‍, ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്നതാണെന്നും ഇതൊക്കെ ധൈര്യപൂര്‍വം നേരിടുന്നതാണ് യഥാര്‍ഥ വിജയമെന്നും അവരെ മനസ്സിലാക്കിക്കുക.
- ബുള്ളിയിങ് എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്ന് തോന്നിയാല്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണുക.
- ''നീയും തിരിച്ച് കളിയാക്കിക്കോ'', ''അവനിട്ട് രണ്ടെണ്ണം കൊടുത്തിട്ടുപോ
- രെ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം'' എന്നൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാതിരിക്കുക.
- കളിയാക്കുന്ന കുട്ടികള്‍ക്കും ശാരീരികമായോ മാനസികമായോ ഉള്ള ശിക്ഷകള്‍ അല്ല വേണ്ടത്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി സംസാരിക്കാനും പ്രവര്‍ത്തിക്കാനും അവരെ ശീലിപ്പിക്കുക.
- കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ബുള്ളിയിങ് തടയാന്‍ മാതാപി
- താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
- കുട്ടികളുടെ സുഹൃത്തുക്കളെക്കുറിച്ച് കൃത്യമായ അറിവ് മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം. ഒപ്പം മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരില്‍ എന്തും നേരിടാനുള്ള ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക
Content Highlights: How does bullying affect Kids health and well-being, Health, Kids Health, Mental Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..