ക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും ഏറെ കരുതല്‍ വേണ്ടവരാണ് കുഞ്ഞുങ്ങള്‍. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും, എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നതുമായ ഭക്ഷണമായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. വീണ്ടും ആവശ്യപ്പെടുന്നു എന്ന് കരുതി എല്ലാത്തരം ഭക്ഷണങ്ങളും കുട്ടികള്‍ക്ക് നല്‍കരുത് 

 പാതി തിളപ്പിച്ച പാല്‍, വൈറ്റ് ബ്രഡ്, സോഡ, കുക്കീസ്, പിസ തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തില്‍ വില്ലനാകുന്ന ഭക്ഷണ-പാനീയങ്ങളാണ്. പാലിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും കൃത്യമായി വേവാത്ത പാല്‍ കുട്ടികളുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു. അതു പോലെ കുക്കീസ്, മിഠായി എന്നിവയില്‍ ധാരാളം കലോറിയും നിറങ്ങളും അടങ്ങിയിരിക്കുന്നത് ശരീരാവയവങ്ങള്‍ക്ക് ഇരട്ടി ദോഷം ചെയ്യും. അമിതവണ്ണം, കുട്ടികളിലെ പ്രമേഹം, ദന്തക്ഷയം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇതുവഴി ഉണ്ടായേക്കാം. 

വൈറ്റ് ബ്രഡിലെ പ്രോട്ടീന്‍ ഗ്ലൂട്ടണ്‍ ദഹനം എളുപ്പത്തിലാക്കില്ല. പിസ, മറ്റ് ജങ്ക് ഫുഡുകള്‍ നല്‍കുന്നത് കുട്ടികളെ ചെറുപ്പത്തിലെ അമിത വണ്ണത്തിനും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുപോലെ മൈക്രോവേവ് പോപ്കോണില്‍ കെമിക്കലുകള്‍ ധാരാളമുള്ളതിനാല്‍ കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നു. 

Content Highlight: harmful foods for kids, Kids Health, Kids Health Care,Foods that are bad for kids