രീക്ഷാക്കാലം കുട്ടികൾക്ക് മാനസികമായി ഏറെ പിന്തുണ വേണ്ട സമയമാണ്. മാതാപിതാക്കൾ ഒപ്പമുണ്ട് എന്ന തോന്നൽ കുട്ടികളില്‍  ആത്മവിശ്വാസം വളര്‍ത്തും.  സാധാരണ അമ്മമാരാണ് കുട്ടികളെ പഠനത്തിൽ സഹായിക്കാറുള്ളത്. എന്നാൽ പഠനത്തിലും പരീക്ഷയുടെ കാലത്തും അച്ഛനും ഉത്തരവാദിത്വമുണ്ട് എന്ന കാര്യം മറക്കരുത്.
 
അച്ഛന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • പരീക്ഷാക്കാലങ്ങളില്‍ നേരത്തെ വീട്ടിലെത്താന്‍ ശ്രമിക്കുക.
  • പഠിക്കുന്ന സമയം കുട്ടിയോടൊപ്പം അല്പനേരം ഇരിക്കുക. സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുക.
  • കുട്ടിയെ സഹായിക്കാനും ഒപ്പം നില്‍ക്കാനും അമ്മയ്ക്കു കഴിയാത്ത ദിവസങ്ങളില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. രണ്ടുപേരും ഉദ്യോഗസ്ഥരാണെങ്കില്‍ മാറിമാറി ലീവെടുക്കാം.
  • കുട്ടികളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുക. അവരുടെ ഭക്ഷണകാര്യങ്ങളില്‍   ശ്രദ്ധചെലുത്തുക.
  • ആദ്യത്തെ പരീക്ഷാദിവസമെങ്കിലും കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ ഒപ്പം ചെല്ലുക.
  • എല്ലാ ദിവസവും പരീക്ഷയുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ സമയം കണ്ടെത്തുക.
  • വിദേശത്തുള്ള അച്ഛന്മാര്‍ രാവിലെയും വൈകുന്നേരവും കുട്ടികളുമായി സംസാരിക്കാന്‍   സമയം കണ്ടെത്തുക.

വിവരങ്ങൾ: മാതൃഭൂമി ആരോഗ്യമാസിക