ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹം (ഇന്‍സുലിന്‍ ഉദ്പാദനത്തിലെ കുറവുകൊണ്ടുണ്ടാകുന്നത്) വരാനുള്ള സാധ്യത കുറവാണ്. മൂന്നുമാസത്തില്‍ കുറഞ്ഞ കാലം മാത്രം മുലപ്പാല്‍ കുടിക്കുകയും തുടര്‍ന്ന് പശുവിന്‍ പാലിലേക്ക് മാറുകയും ചെയ്യുന്ന കുട്ടികള്‍ക്ക് രോഗസാധ്യത വര്‍ധിച്ചതായും തെളിഞ്ഞിട്ടുണ്ട്.