മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി (ദോഷവസ്തുക്കളുടെ വീര്യം കെടുത്തുന്ന വസ്തു) കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം.