കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.


പൊണ്ണത്തടിയെ പേടിക്കേണ്ട


മുലപ്പാല്‍ മാത്രം കുടിക്കുകയും ആറുമാസത്തിനുശേഷവും തുടരുകയും ചെയ്യുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. 61 പഠനങ്ങള്‍ ക്രോഡീകരിച്ച ശാസ്ത്രജ്ഞന്മാര്‍ 2005 ല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.