മൊബൈല്‍ ഫോണ്‍ പലര്‍ക്കും ഒരു അവയവം പോലെയാണ്. എപ്പോഴും ശരീരത്തോടു വളരെ അടുത്തായിരിക്കും സൂക്ഷിക്കുക. എവിടെ പോയാലും നിര്‍ബന്ധമായും ഒപ്പം കൂട്ടാറുമുണ്ട്. അതിപ്പോള്‍ ബാത്ത്‌റൂമിലാണെങ്കില്‍ പോലും. പുറത്തു പോയാലും വീട്ടിലാണെങ്കിലും എടുക്കാനും വയ്ക്കാനുമുള്ള സൗകര്യത്തെ കരുതി ഫോണ്‍ പാന്റിന്റെയോ ജീന്‍സിന്റെയോ പോക്കറ്റില്‍ ഇടാനാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാറ്. പ്രത്യേകിച്ച് പുരുഷന്മാരും ജീന്‍സ് ഉപയോഗിക്കുന്ന സ്ത്രീകളും. എന്നാല്‍ ഇത് വളരെ അനാരോഗ്യകരമായ ശീലമാണെന്നു വിദഗ്ധാഭിപ്രായം.  ഫോണ്‍ എപ്പോഴും ഒരു ബാഗില്‍ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിനു സുരക്ഷിതം. 

ഫോണ്‍ ബാഗില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഏഴിരട്ടി റേഡിയേഷന്‍ കൂടുതല്‍ അതു പോക്കറ്റില്‍ സൂക്ഷിക്കുമ്പോഴാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഫോണ്‍ പാന്റ്‌സിന്റെയോ ജീന്‍സിന്റയോ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുന്നതാണു സുരക്ഷിതം. പാന്റിന്റെ മുന്‍പോക്കറ്റിലാണ് നിങ്ങള്‍ ഫോണ്‍ വയ്ക്കുന്നത് എങ്കില്‍ ഇത് ഇടുപ്പ് അസ്ഥികളുടെ ബലത്തെ ബാധിക്കാന്‍ ഇടയുണ്ട്. പിറകിലെ പോക്കറ്റില്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക ബാഗ് അല്ലെങ്കില്‍ പൗച്ച്  കരുതുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നു വിദഗ്ധര്‍ പറയുന്നു.

content highlight: never store your cell phone in THIS place