കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നാണ് തലയിലെ പേനും താരനും. എത്രയൊക്കെ നുറുങ്ങുകള്‍, എങ്ങനെയൊക്കെ ചെയ്താലും ഇവയ്ക്ക് ശാശ്വതമായ ശമനമുണ്ടാവാറില്ല. എന്നാല്‍ ഈ വഴികള്‍ കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ..

  • കരിംജീരകം ചതച്ച് ചെറുനാരങ്ങാനീരില്‍ ചാലിച്ച് തലയില്‍ തേക്കുക
  • കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക
  • ഉമ്മത്തിലയുടെ നീരില്‍ ഉമ്മത്തില തന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് പേനും താരനും ഇല്ലാതാക്കും
  • ചെറുനാരങ്ങ മുറിച്ച് തലയില്‍ ഉരസിയാല്‍ താരന്‍ നശിക്കും
  • ചെമ്പരത്തിയിലെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരന്‍ ഇല്ലാതാക്കും
  • തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം കുറയും