രോ​ഗികളുടെ സുരക്ഷയ്ക്കായൊരു ദിനം; വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ


Representative Image | Photo: Canva.com

ലോക രോ​ഗി സുരക്ഷാദിനമാണ് ഇന്ന്. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലോകാരോ​ഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്തംബർ പതിനേഴ് ലോക രോ​ഗി സുരക്ഷാദിനമായി ആചരിക്കാറുണ്ട്. ലോകമെങ്ങും വിവിധ വിധത്തിലുള്ള ബോധവത്കരണ പരിപാടികളോടെയാണ് ലോക രോ​ഗി സുരക്ഷാദിനം ആചരിക്കാറുള്ളത്.

2019ൽ എഴുപത്തിരണ്ടാം ലോകാരോ​ഗ്യ അസംബ്ലിയിലാണ് രോ​ഗി സുരക്ഷയ്ക്കായി ദിനം ആചരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. രോ​ഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

ചികിത്സയിലെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും വഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും രോ​ഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ദിവസം ആചരിക്കുന്നത്. മെ‍ഡിക്കേഷൻ സേഫ്റ്റി അഥവാ സുരക്ഷിതമായ ചികിത്സ എന്നതാണ് ഇത്തവണത്തെ ലോക രോ​ഗി സുരക്ഷാ ആപ്തവാക്യം.

ലോകത്ത് പലയിടങ്ങളിലും സുരക്ഷിതമല്ലാത്ത ചികിത്സാരീതികൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്. മോശമായ ചികിത്സാ സംവിധാനത്തോടൊപ്പം രോ​ഗിയുടെ ആരോ​ഗ്യം ദുർബലമായ പാരിസ്ഥിതിക സാഹചര്യങ്ങൾ, ഹോസ്പിറ്റൽ നടത്തിപ്പിലെ പിഴവുകൾ തുടങ്ങിയവയൊക്കെ രോ​ഗിയെ ദുരിതത്തിലാഴ്ത്തുകയും മരണത്തിൽ വരെ കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. കോവിഡ് മഹാമാരിക്കാലത്ത് ഇതിന് സമാനമായ സാഹചര്യം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക രോ​ഗി സുരക്ഷാ ദിനത്തിന് മെഡിക്കേഷൻ സേഫ്റ്റി എന്ന തീം നൽകിയത്.

Content Highlights: world patient safety day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented