കെമിക്കൽ പശയോടും കഫ് സിറപ്പുകളോടുമുള്ള അമിതാസക്തി ; ലഹരിയിൽ തകരുന്ന മാനസികാരോ​ഗ്യം


വിഷ്ണു സുകുമാരൻ

Representative Image | Photo: Canva.com

കോട്ടയ്ക്കൽ: വേൾഡ് ഫെഡറേഷൻ ഫോർ മെൻറൽ ഹെൽത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ പത്ത് ലോകമാനസികാരോഗ്യദിനമായി ആചരിക്കുന്നു. കേരളത്തിൽ മാനസികാരോഗ്യമേഖലയിൽ ചെറുതല്ലാത്ത പങ്ക് ആയുർവേദത്തിനുമുണ്ട്.

ലഹരി ഉപഭോഗം വർധിച്ച ഇക്കാലത്ത് ഒട്ടേറെപ്പേരാണ് ലഹരിവിമുക്തി ചികിത്സയ്ക്കായും ഇതര മാനസിക പ്രശ്നങ്ങളുടെ ചികിത്സയ്ക്കായും കോട്ടയ്ക്കൽ ആയുർവേദ മാനസികരോഗാശുപത്രിയിലെത്തുന്നത്. കോവിഡിനുശേഷം മനുഷ്യർ അവനവനിലേക്ക് ചുരുങ്ങി. പ്രശ്നങ്ങൾ പങ്കുവെക്കാനിടമില്ലാതായപ്പോൾ ലഹരിയിലും മറ്റും അഭയം തേടാൻ തുടങ്ങി. കോവിഡ് വ്യാപനത്തിനു മുമ്പ് ലഹരി മോചന ചികിത്സയ്ക്കായി വിധേയരാകുന്നവരിൽ കൂടുതൽ മദ്യമായിരുന്നു വില്ലനെങ്കിൽ ഇപ്പോൾ സിന്തറ്റിക് ഡ്രഗുകൾക്ക് അത് വഴിമാറിയതായി ആശുപത്രി സൂപ്രണ്ട് ‍ഡോ. പാർവതീദേവി പറയുന്നു. കുട്ടികളിലടക്കം വർധിച്ചുവരുന്ന ആത്മഹത്യാപ്രവണതയും കുതിച്ചുയരുന്ന കുറ്റകൃത്യനിരക്കും സമൂഹത്തിൻറെ മാനസികാരോഗ്യം തകരുന്നതിൻറെ അപായസൂചനയാണ്.ലഹരിയുടെ വിചിത്രവഴികൾ

പതിനാലുകാരനായ വിദ്യാർഥി ആശുപത്രിയിലെത്തിയത് കെമിക്കൽ പശയോടുള്ള അമിതാസക്തിയെത്തുടർന്നാണ്. നിരുപദ്രവമെന്ന് തോന്നുന്ന പല വസ്തുക്കളും സ്കൂൾകുട്ടികൾ ലഹരിക്കായി ഉപയോഗിക്കുന്നു. ഇതരസംസ്ഥാനക്കാരനായ വ്യവസായി ചികിത്സതേടി എത്തിയത് കഫ് സിറപ്പുകളോടുള്ള അമിതാസക്തി മാറാനാണ്. വേദനസംഹാരികളും പ്രത്യേക ഉറക്കഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നവരുണ്ട്.

സമൂഹമാധ്യമ കൂട്ടായ്മകൾ വഴിയാണ് ഇത്തരത്തിൽ വിചിത്രമായ ലഹരിവഴികൾ തുറക്കപ്പെടുന്നത്.  മദ്യമൊക്കെ അറുപഴഞ്ചനായി എന്നാണ് പുതിയതലമുറയുടെ പക്ഷം. ‘എം.ഡി.എം.എ, എൽ.എസ്.ഡി. തുടങ്ങിയ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാർക്ക് സാമ്പത്തികം പ്രശ്നമല്ല’ ‍ഡോ. പാർവതി പറയുന്നു.

ഡോ. പാർവതീദേവി സൂപ്രണ്ട്, കോട്ടയ്ക്കൽ ആയുർവേദ മാനസികരോഗാശുപത്രി

മറക്കരുത് മനസ്സിനെ

കോവിഡ് സൃഷ്ടിച്ച പുതിയ സാമൂഹിക സാമ്പത്തിക സാഹചര്യം മനുഷ്യരെ കൂടുതൽ അരക്ഷിതരാക്കി. ഉത്കണ്ഠയും വിഷാദരോഗവും സാധാരണയായി. മാനസികാരോഗ്യത്തെപ്പറ്റിയുള്ള അവബോധമില്ലായ്മയും മാനസികരോഗ ചികിത്സയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഇക്കാലത്തും ശക്തമാണ്.

ലഹരി വിമുക്തി ചികിത്സയ്ക്ക് വിധേയമാകുന്നവരിൽ ഒരു വിഭാഗം ലൈംഗികചൂഷണങ്ങൾക്ക് വിധേയമായവരാണ്. വർധിച്ചു വരുന്ന പോക്സോ കേസുകളുടെ കാരണങ്ങളിലൊന്ന് ലഹരി ഉപയോഗം തന്നെയാണ്.

പല മാനസികരോഗങ്ങളും ഇന്നും സ്വഭാവവൈകല്യമായും മറ്റും പരിഗണിക്കുന്ന അവസ്ഥയുണ്ട്. പ്രശ്നങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവെക്കുന്നതിലൂടെയും മനസ്സുതുറന്ന് സംസാരിക്കുന്നതിലൂടെയും ഒരുപരിധിവരെ ചെറിയ മാനസികസംഘർഷങ്ങൾ ലഘൂകരിക്കാനാകും. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ ദൃ‍ഢമാക്കി മെച്ചപ്പെട്ട മാനസിക ആരോഗ്യം കൈവരിക്കാൻ ശ്രമിക്കണം.

മാനസികാരോ​ഗ്യം സംബന്ധിച്ചുള്ള കൂടുതൽ ലേഖനങ്ങൾ വായിക്കാം

Content Highlights: world mental health day, drug abuse and mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented