ന്ന് ലോക രക്താര്‍ബുദദിനം. രക്താര്‍ബുദരോഗികള്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്‌നമാണ് കൂടെക്കൂടെയുണ്ടാകുന്ന അണുബാധകള്‍. എന്നാല്‍, എന്‍-95 മാസ്‌ക് ശീലമാക്കിയ രക്താര്‍ബുദരോഗികള്‍ക്ക് കോവിഡ് കാലത്ത് മറ്റ് അണുബാധകളും കുറഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുമ്പത്തെക്കാള്‍ വിപണിയില്‍ എളുപ്പത്തില്‍ കിട്ടുന്ന എന്‍-95 മാസ്‌ക് കോവിഡ് കാലത്തിനുശേഷവും ശീലമാക്കാനാണ് ഇവരുടെ ശുപാര്‍ശ.

* മറ്റ് അര്‍ബുദത്തെക്കാള്‍ രക്താര്‍ബുദമുള്ളവരില്‍ കോവിഡ് ഗുരുതരമാവാനുള്ള സാധ്യത 57 ശതമാനം അധികമാണ്

* ലുക്കീമിയയുള്ളവരില്‍ മരണസാധ്യത കൂടുതല്‍

(അവലംബം-യു.കെ. കൊറോണാ വൈറസ് കാന്‍സര്‍ മോണിറ്ററിങ് പ്രോജക്ട്, യു.കെ.സി.സി.എം.പി.)

രക്താര്‍ബുദരോഗികള്‍ക്ക് കോവിഡ് വന്നാല്‍

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക: കോവിഡ് ചികിത്സിക്കുന്ന ഡോക്ടറും കാന്‍സര്‍ ചികിത്സിക്കുന്ന ഡോക്ടറും തമ്മില്‍ കൂടിയാലോചിച്ച ശേഷമായിരിക്കും ബാക്കി ചികിത്സ നല്‍കുക.

വാക്‌സിനെടുക്കുക: എല്ലാ രക്താര്‍ബുദരോഗികള്‍ക്കും വാക്‌സിനെടുക്കാം. അര്‍ബുദം ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുമാത്രം വാക്‌സിനെടുക്കുക.. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസത്തിനുശേഷമാണ് വാക്‌സിനെടുക്കേണ്ടത്

രോഗികള്‍ക്ക് മാത്രമല്ല, പരിചരിക്കുന്നവര്‍ക്കും മാസ്‌ക് വേണം

''രോഗികള്‍ മാത്രമല്ല, അവരെ പരിചരിക്കുന്നവരും എന്‍-95 മാസ്‌ക് ശീലമാക്കണം. പ്രതിരോധശേഷി മറ്റുള്ളവരെക്കാള്‍ കുറവായതിനാല്‍ കോവിഡ് വരാതെ നോക്കുകയാണ് അര്‍ബുദരോഗികള്‍ പ്രധാനമായും ചെയ്യേണ്ടത്. കോവിഡ് വന്നാലും ഭയപ്പെടേണ്ടതില്ല. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കടക്കം കോവിഡ് ഭേദമാകുന്നുമുണ്ട്.''മേയ്ത്ര ആശുപത്രിയിലെ രക്താര്‍ബുദവിഭാഗം ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍ പറയുന്നു. 

Content Highlights: world leukemia day, leukemia patients and covid 19