Representative Image | Photo: Canva.com
മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യന്മാരില്ല. പക്ഷേ, ജീവിതത്തിലെ കഷ്ടപ്പാടുകളുടേയും സമ്മര്‍ദങ്ങളുടേയുമിടയില്‍ പലപ്പോഴും നാം ചിരിക്കാന്‍ മറന്നുപോകാറുണ്ട്. എന്നാല്‍, ഉള്ളം നിറഞ്ഞ് ചിരിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ദിവസമാണിന്ന്.
എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുക. ഈ വര്‍ഷം അത് മേയ് 7-നാണ് ആഘോഷിക്കപ്പെടുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാനും ആകുലതകളേയും ഉത്കണ്ഠകളേയും ചിരിച്ചുതള്ളാനുമാണ് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
നൈരാശ്യങ്ങള്‍ക്കുശേഷവും ജീവിതത്തിന് ഒരു മുന്നോട്ടുപോക്കുണ്ട്. അതിനെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാന്‍ ചിരി നമ്മെ പ്രാപ്തരാക്കും. ചിരി നമുക്ക് സൈക്കോളജിക്കല്‍ ഫലങ്ങള്‍ മാത്രമല്ല, ഏതാനും ശാരീരികപ്രയോജനങ്ങളും നല്‍കുന്നുണ്ട്. മനസ്സിന് കുളിര്‍മയും സന്തോഷവും ലഭിക്കുന്നതായി തോന്നുന്നതോടൊപ്പം ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി കാരണമാകുന്നു. ചിരി പ്രദാനം ചെയ്യുന്ന ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റിക്കൂടി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനാണ് ലോക ചിരി ദിനം ആഘോഷിക്കുന്നത്.
ലോകവ്യാപകമായി ചിരിയോഗ മൂവ്‌മെന്റിനു നേതൃത്വപം നല്‍കിയ ഡോ.മദന്‍ കത്താരിയയാണ് 1988-ല്‍ ലോക ചിരി ദിനത്തിന് തുടക്കമിട്ടത്. ഒരു വ്യക്തിയുടെ മുഖത്തെ ആംഗ്യങ്ങളും ഭാവപ്പകര്‍ച്ചകളും അയാളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന വഴികളെപ്പറ്റി അവബോധം നല്‍കാനാണ് അദ്ദേഹം ഇത്തരമൊരു ദിനാചരണം തുടങ്ങിവെച്ചത്. ചിരിയുടെ പ്രാധാന്യം മമനസ്സിലാക്കാനും ലോകമെങ്ങും പ്രചരിപ്പിക്കാനും ഈ ദിനം പരമാവധി ഉപയോഗപ്പെടുത്തണം.
ചുറ്റും സൗഹൃദത്താലും സാഹോദര്യത്താലും നിറഞ്ഞ സമാധാനപൂര്‍ണമായ ഒരു ലോകം മെനഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും ലോക ചിരിദിനം ഓര്‍മിപ്പിക്കുന്നു. നമ്മുടെ സ്‌ട്രെസ് ഹോര്‍മോണായ
കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി സന്തോഷം നല്‍കുന്ന വികാരങ്ങളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ഒപ്പം ശരീരഭാരം കുറയ്ക്കുന്നതിനും മുഖത്തിന്റേയും പേശികളുടേയും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ, ശരീരത്തില്‍ ഊര്‍ജ്ജസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി മെച്ചപ്പെട്ട പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവും നല്‍കുകയും ചെയ്യുന്നു.
Content Highlights: world laughter day significance and history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..