ഇന്ന് ലോക രക്തസമ്മർദ ദിനം, രാജ്യത്ത് കേരളം രണ്ടാമത്; കാരണം മാറിയ ജീവിതശൈലി


രാജ്യത്തെ പതിനഞ്ച് വയസ്സിന് മുകളിലുള്ള 21.3 ശതമാനം സ്ത്രീകൾക്കും 24 ശതമാനം പുരുഷന്മാർക്കുമാണ് രക്താതിസമ്മർദമുള്ളത്.

Representative Image | Photo: Gettyimages.in

കൊച്ചി: രാജ്യത്ത് നാലിൽ ഒരാൾക്ക് രക്താതിസമ്മർദം റിപ്പോർട്ട് ചെയ്യുമ്പോൾ കണക്കിൽ രണ്ടാംസ്ഥാനത്ത് കേരളമുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കർണാടകയാണ് ഒന്നാമത്. ഇവിടെ 36.3 ശതമാനം സ്ത്രീകൾക്കും 47.5 ശതമാനം പുരുഷന്മാർക്കും രക്താദിസമ്മർദമുണ്ട്. കേരളത്തിൽ 32.8 ശതമാനം പുരുഷന്മാർക്കും 30.9 ശതമാനം സ്ത്രീകൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തത്.

തെലങ്കാനയാണ് പട്ടികയിൽ മൂന്നാമത്. 31.4 ശതമാനം പുരുഷന്മാരും 26.1 ശതമാനം സ്ത്രീകളുമാണിതിൽ ഉള്ളത്.

രാജ്യത്തെ പതിനഞ്ച് വയസ്സിന് മുകളിലുള്ള 21.3 ശതമാനം സ്ത്രീകൾക്കും 24 ശതമാനം പുരുഷന്മാർക്കുമാണ് രക്താതിസമ്മർദമുള്ളത്. രാജ്യത്ത് സംഭവിക്കുന്ന 65 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങൾ മൂലമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം, രക്താതി സമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില എന്നിവയെല്ലാം ആരോഗ്യം സങ്കീർണമാക്കും.

രക്തസമ്മർദത്തെ കുറിച്ചും അത് ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി മേയ് 17 ലോക ഹൈപ്പർടെൻഷൻ ദിനമായി ആചരിക്കുന്നു. രക്തസമ്മർദം അളക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വർഷത്തെ സന്ദേശം. ലോകത്ത് രക്താതിസമ്മർദം കൂടുതലുള്ള 156-ാമത് രാജ്യമാണ് ഇന്ത്യ.

മാറിയ ജീവിതശൈലിയാണ് രക്തസമ്മർദം അമിതമായി കൂടുന്നതിന് കാരണമാകുന്നതെന്ന് കൊച്ചി അമൃത ആശുപത്രി കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. അശ്വതി ശ്രീദേവി പറഞ്ഞു. എട്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നതും ശാരീരിക അധ്വാനങ്ങൾ കുറയുന്നതും രക്തസമ്മർദം കൂട്ടും.

സാങ്കേതികവിദ്യയുടെ അമിത ഉപയോഗത്തോടെ ജനങ്ങൾ ശാരീരിക സൗഖ്യത്തിന് പ്രാധാന്യം നൽകുന്നില്ല. കൊഴുപ്പേറിയ ഭക്ഷണവും പുകയില ഉപയോഗവും ഉറക്കമില്ലായ്മയും രക്തസമ്മർദം കൂട്ടുമെന്ന് ഡോ. അശ്വതി പറഞ്ഞു.

Content Highlights: world hypertension day, hypertension causes, hypertension treatment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented