ജീവനെടുക്കുന്ന വായുവും വെള്ളവും, ഡെങ്കിമുതൽ കൊറോണ വരെയുള്ള പകർച്ചരോ​ഗങ്ങൾ; വീണ്ടും ഒരു ലോകാരോഗ്യദിനം


അഞ്ജന ശശി

ലോകമെമ്പാടുമുള്ള 13 ദശലക്ഷത്തിലധികം മരണങ്ങൾ ‘ഒഴിവാക്കാവുന്ന പാരിസ്ഥിതിക കാരണങ്ങളാൽ’ സംഭവിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

Representative Image | Photo: Gettyimages.in

തുടർച്ചയായിവരുന്ന പകർച്ചവ്യാധികൾക്കും വർധിച്ചുവരുന്ന രോഗങ്ങൾക്കും മാനസികാസ്വാസ്ഥ്യങ്ങൾക്കുമിടയിൽ വീണ്ടും ഒരു ലോകാരോഗ്യദിനംകൂടി കടന്നുവരുന്നു. ലോകമെമ്പാടുമുള്ള 13 ദശലക്ഷത്തിലധികം മരണങ്ങൾ ‘ഒഴിവാക്കാവുന്ന പാരിസ്ഥിതിക കാരണങ്ങളാൽ’ സംഭവിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ഡെങ്കിമുതൽ കൊറോണവരെ

ജീവികളിൽനിന്ന് മനുഷ്യനിലേക്ക് പകർന്നെന്ന് അനുമാനിക്കുന്ന കൊറോണ, നിപ എന്നീ പകർച്ചരോഗങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിൽ കേരളം കണ്ടു. പാരിസ്ഥിതിക സാഹചര്യങ്ങളിലും ആവാസവ്യവസ്ഥകളിലും ഉണ്ടായ മാറ്റങ്ങൾ മൃഗങ്ങളിൽനിന്ന് മനുഷ്യനിലേക്ക് രോഗങ്ങൾ പകരാനുള്ള പുതിയ അവസരങ്ങൾ നൽകുകയാണ്.

കാലാവസ്ഥാ വ്യതിയാനം

അതിരൂക്ഷമായ കാലാവസ്ഥാമാറ്റങ്ങൾ മനുഷ്യന്റെ മാത്രമല്ല ഭൂമിയുടെതന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. 2021 നവംബറിൽ ലോകത്ത് ആദ്യമായി ‘കാലാവസ്ഥാ വ്യതിയാനം’ രോഗകാരണമായി ഔദ്യോഗികമായി റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു. വാർഷിക കാലാവസ്ഥാ വ്യതിയാനപ്രകടന സൂചികയിൽ തുടർച്ചയായ മൂന്നാംവർഷവും ലോകത്ത് ഇന്ത്യ പത്താംസ്ഥാനത്താണ്.

ജീവനെടുക്കുന്ന വായു

ലോക ജനസംഖ്യയുടെ 99 ശതമാനവും ഗുണനിലവാരമില്ലാത്ത വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മിനിറ്റിൽ 13 പേർവീതമാണ് വായുമലിനീകരണത്തിന്റെ ഫലമായി ലോകത്ത് മരിക്കുന്നത്. ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളുമാണ് ഇതിൽ മുന്നിൽ. നമ്മുടെ രാഷ്ട്രീയ, സാമൂഹിക, വാണിജ്യ തീരുമാനങ്ങളിൽ പലതും കാലാവസ്ഥയെയും ആരോഗ്യത്തെയും ബാധിക്കുന്നതാണ്. പാരിസ്ഥിതിക പരിധികൾ ലംഘിക്കാതെ, ഭാവിതലമുറകൾക്കുംകൂടി തുല്യമായ ആരോഗ്യം കൈവരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ സുസ്ഥിര ക്ഷേമസമൂഹമാണ് ഇനി ഉണ്ടാവേണ്ടത്.

ജലത്തിനും മോക്ഷമില്ല

കുടിക്കാൻ ശുദ്ധജലം കിട്ടാത്ത 200 കോടി ജനങ്ങളെങ്കിലും ലോകത്തുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. മലിനജലം കുടിക്കുന്നതിലൂടെ ഒരുവർഷം വയറിളക്കം (ഡയേറിയ) ബാധിച്ച് മരിക്കുന്നവർ 8,29,000 പേരാണ്.

2018-ൽ ഇന്ത്യയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ 351 നദികൾ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മലിനമായ നദികൾ (53), അസം (44), മധ്യപ്രദേശ് (22), കേരളം (21).

ഏകാരോഗ്യം എന്ന ആശയം

മനുഷ്യന്റെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഭൂമിയുടെയുമെല്ലാം ആരോഗ്യം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതിനെയെല്ലാം പരിഗണിച്ച് ആരോഗ്യരംഗം മുന്നോട്ടുകൊണ്ടുപോവുകയെന്ന ആവശ്യകതയിലേക്കാണ് ഏകാരോഗ്യം ഊന്നൽനൽകുന്നത്. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ ഭൂമിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യം തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യമെന്നതിലൂടെ മുന്നോട്ടുവെക്കുന്നത്.

മാനസികാരോ​ഗ്യം പ്രധാനം

മാനസികാരോ​ഗ്യമാണ് ശാരീരികാരോ​ഗ്യത്തിന്റെ അടിസ്ഥാനം. ലോകജനസംഖ്യയിൽ 55 കോടിയിൽ അധികം ആളുകൾ പലതരത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവരാണ്. ഏറ്റവും വിഷാദമനുഭവിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഏറെ മുൻപന്തിയിൽ നിൽക്കുന്നു. മാനസിക രോ​ഗം നിർണയിക്കപ്പെട്ടവരിൽ 75 ശതമാനത്തോളം പേർ ചികിത്സ സ്വീകരിക്കുന്നില്ല. രാജ്യത്ത് തമിഴ്നാട്, കേരളം, ​ഗോവ, തെലങ്കാന എന്നിവിടങ്ങളിൽ വിഷാദരോ​ഗത്തിന്റെ വ്യാപനം കൂടുതലാണെന്ന് സാമൂഹിക ജനസംഖ്യാ സൂചിക തെളിയിക്കുന്നു.

Content Highlights: world health day, mental health, dengue, coronavirus, pandemic, viral diseases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented