Representative Image| Photo: Canva.com
നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണമെന്നില്ല. വയറിനും കൊള്ളുന്നതാകണം ഭക്ഷണം. കഴിക്കുന്ന ആളുടെ ശാരീരികാവസ്ഥ, പ്രായം, കാലാവസ്ഥ എന്നിവ അടിസ്ഥാനപ്പെടുത്തി ഭക്ഷണം ക്രമപ്പെടുത്തണമെന്നാണ് എല്ലാ വൈദ്യശാസ്ത്രശാഖകളും ഒരുപോലെ നിർദേശിക്കുന്നത്.
ഇന്ന് സമൂഹത്തിൽ കൂടിവരുന്ന ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ ഭക്ഷണശീലത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം തന്നെയാണ് ഔഷധമെന്നതും പഥ്യം നോക്കുന്നവന് ഔഷധം വേണ്ട എന്ന പഴമൊഴിയും ഇവിടെ ഒപ്പം ചേർത്തു വായിക്കാവുന്നതാണ്. ഭക്ഷണത്തിന്റെ മേൻമ, ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു.
വൃത്തിയാക്കൽ, പാചകപാത്രങ്ങൾ, ഉപയോഗിക്കുന്ന വെള്ളം, ചേർക്കുന്ന മസാലകൾ, വേവ് തുടങ്ങി മുന്നോട്ടുള്ള എല്ലാ ചേരുവകളിലും ശ്രദ്ധ പുലർത്തണം. ഇതിൽ ഒന്നിൽ സംഭവിക്കുന്ന പിഴവ് ഭക്ഷണത്തിന്റെ ഗുണനിലവാരം അപകടത്തിലാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
അമിതചൂടിൽ പാചകം ചെയ്യുക, വിരുദ്ധവസ്തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷണരീതി എന്നിവ ഒഴിവാക്കപ്പെടേണ്ടതാണ്. പഴകിയതും സ്വാദും മണവും മാറിത്തുടങ്ങിയതുമായ ഭക്ഷണം അപകടം ക്ഷണിച്ചുവരുത്തും.
രണ്ടുമണിക്കൂറിനുള്ളിൽ വിളമ്പണം
പാചകത്തിനുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്ഥാപനത്തിന്റെ വിവരങ്ങളും നിർമാണ തീയതിയും രേഖപ്പെടുത്തിയ പൊതിഞ്ഞുവിൽക്കുന്ന സാധനങ്ങൾ വാങ്ങണം. സദ്യകൾക്കും മറ്റും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാണ്. പാചകം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നെസ്, ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ആറുമാസത്തിൽ കവിയാത്ത പരിശോധനാഫലം, അടച്ചുറപ്പുള്ള സ്റ്റോർമുറി സംവിധാനം എന്നിവ ഉറപ്പുവരുത്തണം. പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ രണ്ടുമണിക്കൂറിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്.
കെ.സുജയൻ
ഭക്ഷ്യസുരക്ഷാ ഓഫീസർ
തൃക്കരിപ്പൂർ മേഖലാ ഓഫീസ്
പാത്രം കഴുകലിൽ തുടങ്ങുന്നു
ഓഡിറ്റോറിയങ്ങളിലും വീടുകളിലും ഭക്ഷണപാചകം ഏറ്റെടുക്കാറുണ്ട്. പാത്രങ്ങളുടെയും പാചകപ്പുരയുടെയും വൃത്തി ഉറപ്പുവരുത്തിയാണ് പാചകം തുടങ്ങുക. വലിയ തോപ്പുമുതൽ ചെറിയ സ്പൂണും മുറിക്കുന്ന കത്തികളും ഇതിൽ ഉൾപ്പെടും. പച്ചക്കറികൾ മുറിക്കും മുമ്പ് പലതവണ ശുദ്ധജലത്തിൽ കഴുകും. ഇറച്ചിയുടെ കാര്യത്തിൽ വളരെ ശ്രദ്ധ ആവശ്യമാണ്. ഇറച്ചി ഒന്നായി കഴുകാറില്ല. പകരം രണ്ടോ മൂന്നോ കഷ്ണങ്ങൾ വെവ്വേ എടുത്താണ് വൃത്തിയാക്കുക. പാചകത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്താറുണ്ട്.
പി.പി ഭരതൻ
പാചകവിദഗ്ധൻ
വെള്ളിക്കോത്ത്
വൃത്തി തന്നെ പ്രധാനം
പാചകപ്പുര മുതൽ വിളമ്പുന്ന മേശ വരെ നീളുന്ന വൃത്തിയും വെടിപ്പും ഭക്ഷണമൊരുക്കുന്നതിലും വിതരണത്തിലും പാലിക്കണം. ഗുണനിലവാരമുള്ളതും പുത്തൻസാധനങ്ങളും ഉപയോഗിച്ചാൽ ഒരുപരിധിവരെ ഭക്ഷണത്തിന്റെ ഗുണം ഉറപ്പുവരുത്താനാകും. ഇറച്ചി പാചകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. ഉപയോഗിക്കുന്ന എണ്ണകളും മികച്ചതായിരിക്കണം. ലാഭംനോക്കി ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്നത് അപകടമാണ്. ഇക്കാര്യം പാചകമേറ്റെടുക്കുമ്പോൾ ആളുകളെ ഓർമപ്പെടുത്താറുണ്ട്.
അഷ്റഫ് കൂട്ടക്കനി
പാചകവിദഗ്ധൻ
കാസർകോട്
Content Highlights: world food safety day, how to avoid food poisoning


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..