കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് ഇല്ലാതാക്കുക' എന്നീ ലക്ഷ്യങ്ങളോടെയാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജെ.ഡി.ടി. ഇസ്ലാം പോളിടെക്‌നിക് എന്‍.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച സ്‌കിറ്റ്, ഗുരുവായൂരപ്പന്‍ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച ഫ്‌ളാഷ് മോബ് എന്നിവ ആശുപത്രി പരിസരത്തും മിഠായിതെരുവിലും സംഘടിപ്പിച്ചു. ഇതോടൊപ്പം പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ.സുജാത എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ അമിത, ഐ.സി.ടി.സി. കൗണ്‍സിലര്‍ രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ലോക എയ്ഡ്‌സ് ദിനമായ രാവിലെ 10.30 ന് ഹോസ്പിറ്റല്‍ ഒ.പി.യില്‍ പ്രത്യേക പരിപാടികള്‍ നടത്തുന്നു. ഹോസ്പിറ്റലില്‍ ബ്ലഡ് ബാങ്ക് യൂണിറ്റ്, റൈറ്റ് ഐ.സി.ടി.സി. യൂണിറ്റ്, പബ്ലിക് ഹെല്‍ത്ത് വിംഗ്  എന്നിവ സംയുക്തമായാണ്  പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.അഫ്‌സല്‍ സി.കെ. അറിയിച്ചു.

Content Highlights:  World AIDS Day 2021 flash mob for AIDS day awareness