വർക്കൗട്ടിനിടെ നെഞ്ചുവേദനയോ ശ്വാസതടസ്സമോ തോന്നിയാൽ ചികിത്സ വൈകരുത്


അമ്പതു വയസ്സിന് മുകളിൽ പ്രായമുള്ളവർ ജിമ്മിൽ പോകും മുമ്പ് കൃത്യമായ ആരോ​ഗ്യ പരിശോധനകൾ നടത്തിയിരിക്കണം

Representative Image

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു ശ്രീവാസ്തവയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ കഴിയുന്ന രാജു ശ്രീവാസ്തവയുടെ നിലയിൽ പുരോ​ഗതിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്യുകയുണ്ടായി. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അമ്പത്തിയൊമ്പതുകാരനായ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഈ സാഹചര്യത്തിൽ ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിർദേശങ്ങളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. അമ്പതു വയസ്സിന് മുകളിൽ പ്രായമുള്ളവർ ജിമ്മിൽ പോകും മുമ്പ് കൃത്യമായ ആരോ​ഗ്യ പരിശോധനകൾ നടത്തിയിരിക്കണം എന്നു പറയുകയാണ് ആരോ​ഗ്യ വിദ​ഗ്ധർ.

അമ്പതു വയസ്സിന് മുകളിലുള്ളവർ ജിമ്മിൽ പോകും മുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് ഹൃദയസംബന്ധമായ പരിശോധന നടത്തണമെന്ന് പറയുന്നു സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.തിലക് സുവർണ. ഏതു വ്യായാമവും അമിതമാവരുതെന്നും മിതമായ രീതിയിലുള്ള വ്യായാമമാണ് ആരോ​ഗ്യത്തിന് ഏറ്റവും നല്ലതെന്നും അദ്ദേഹം പറയുന്നു.

രാജു ശ്രീവാസ്തവ | ഫോട്ടോ: പി.ടി.ഐ

വ്യായാമം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയോ ശ്വാസതടസ്സം നേരിടുന്നതു പോലെ തോന്നുകയോ ഒക്കെ ചെയ്താൽ ഉടൻ വർക്കൗട്ട് നടത്തി വൈദ്യസഹായം തേടേണ്ടതാണ്. വയറുനിറയെ ഭക്ഷണം കഴിച്ച് ജിമ്മിൽ പോകുന്ന ശീലം ഒഴിവാക്കണമെന്നും ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമിതവണ്ണവും ജീവിതരീതിയിലെ മാറ്റങ്ങളും വാർധക്യവുമൊക്കെയാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് സാധാരണ കണ്ടുവരുന്ന കാരണങ്ങൾ. അമിതമായ വർക്കൗട്ടും സമ്മർദവും കോവിഡുമൊക്കെ ഇതിന്റെ അപകട സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്നും വിദ​ഗ്ധർ പറയുന്നു.

കോവിഡിനുശേഷം ഹൃദയാഘാതം കൂടിവരുന്നതായാണ് കാണുന്നതെന്നും വിദ​ഗ്ധർ പറയുന്നു. ജിമ്മിൽ പോകുന്നതുകൊണ്ട് ഹൃദയാരോ​ഗ്യം മെച്ചമാണെന്ന് കരുതേണ്ടതില്ല. പല ഫിറ്റ്നസ് പ്രേമികളും പ്രായം പരി​ഗണിക്കാതെ സ്റ്റിറോയ്ഡുകളും സിന്തറ്റിക് പ്രോട്ടീനുകളും ഉപയോ​ഗിക്കാറുണ്ട്. ഒപ്പം ജിമ്മിൽ തുടക്കക്കാരായ നാൽപതു കടന്നവരിൽ പലരും അമിതമായി വർക്കൗട്ട് ചെയ്യുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിച്ചേക്കാമെന്ന് ഡോ. ആശിഷ് അ​ഗർവാൾ പറയുന്നു.

ഹൈപ്പർടെൻഷൻ, അമിതമായ കൊളസ്ട്രോൾ, ഡയബറ്റിസ് തുടങ്ങിയവ ഉള്ളവരാണെങ്കിൽ ജിമ്മിൽ പോകുംമുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: workout after fifty exercising when you have heart disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented