ജോലിസമയം കൂടുതലോ? എങ്കിൽ വിഷാദം അരികെയെന്ന് പഠനം


.

മിഷി​ഗൺ: കടുത്ത സമ്മര്‍ദ്ദത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍. മിഷി​ഗൺ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഐസന്‍ബെര്‍ഗ് ഫാമിലി ഡിപ്രഷന്‍ സെന്ററിന്റെ ഇന്റേണ്‍ ഹെല്‍ത്ത് സ്റ്റഡിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ആഴ്ചയില്‍ തൊണ്ണൂറോ അതിലധികമോ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക്, ആഴ്ചയില്‍ 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരേക്കാൾ ഡിപ്രഷന്‍ വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. മാത്രമല്ല, ഇക്കൂട്ടരുടെ രോഗലക്ഷണങ്ങളുടെ തീവ്രതയും കൂടുതലായിരിക്കും. തെറാപ്പി ആവശ്യമായ കഠിനമായ വിഷാദലക്ഷണങ്ങളാണ് ഇവരില്‍ കൂടുതലായും കണ്ടുവരുന്നത്.മെഡിക്കൽ മേഖലയിലെ ഇന്റേണുകൾക്കിടയിലെ വിഷാദത്തിന്റെ തോത് ആധാരമാക്കിയാണ് ഗവേഷണം സംഘടിപ്പിച്ചത്. 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുടെ വിഷാദ ലക്ഷണങ്ങള്‍ 1.8 പോയിന്റും, 90 മണിക്കൂറിനു മുകളിലുള്ളവരുടേത് 5.2 പോയിന്റുമാണെന്ന് പഠനത്തിൽ കണ്ടെത്തി. 17,000 മെഡിക്കൽ ഗ്രാജുവേറ്റുകളെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്.

ഫിസിഷ്യനുകളുടെയും ഫിസിഷ്യന്‍ ട്രെയിനികളുടെയും ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകളുടെയുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന വിഷാദരോഗത്തിന്റെ കാരണം നാഷണല്‍ അക്കാഡമി ഓഫ് മെഡിസിന്‍, അസോഷിയേഷന്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ കോളേജസ് മുതലായ സംഘടനകള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് ഈ ഗവേഷണം ആരംഭിച്ചത്.

പഠനത്തില്‍ അവരുടെ വ്യക്തിജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന എല്ലാ ഘടകങ്ങളെയും പരിഗണിച്ചിരുന്നു. ഉയര്‍ന്ന ജോലിസമയമാണ് വിഷാദത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്നു പഠിച്ചിറങ്ങുന്നവരെ അവരുടെ ജോലിസമയവും ഉറക്കവും വിഷാദലക്ഷണങ്ങളുമെല്ലാം കണക്കാക്കിക്കൊണ്ടുള്ള മുഴുവര്‍ഷ ട്രാക്കിങില്‍ പങ്കാളികളാക്കുകയാണ് ചെയ്തത്. ഇതിലെ കണക്കുപ്രകാരം, ആഴ്ചയില്‍ 65 മുതല്‍ 80 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരാണ് കൂടുതലും.

ശരാശരി ജോലിസമയം കുറയ്ക്കുന്നത് ഇന്റേണുകളിലെ ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഈ പഠനം നമ്മെ പഠിപ്പിക്കുന്നതെന്ന് മിഷി​ഗൺ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്‌കൂളിലെ സീനിയര്‍ പ്രൊഫസ്സറായ ഏമി ബോണെര്‍ട്ട് പറയുന്നു. കുറഞ്ഞ സമയം കൂടുതല്‍ ഫലപ്രദമായി ജോലി ചെയ്യുന്നത്, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ 80 മണിക്കൂറാണ് ആഴ്ചയിലെ ശരാശരി ജോലിസമയമായി അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Content Highlights: work under high pressure for long period causes depression


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented