കോവിഡിനെ തടയാൻ രാത്രി ഒമ്പതുമണിക്ക് ശേഷം എന്തിനാണ് നിയന്ത്രണങ്ങൾ?ആരോഗ്യ വിദഗ്ധർക്ക് ഉത്തരമുണ്ട്


ഡൽഹിയിലും മറ്റും കർഫ്യുവിനെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്നു

Representative Image| Photo: GettyImages

രാത്രി ഒമ്പതുമണിക്കു ശേഷമാണോ കൊറോണ ആളെപ്പിടിക്കാൻ ഇറങ്ങുന്നത്? ആർക്കും സംശയം തോന്നാം, പകലില്ലാത്ത നിയന്ത്രണംകൊണ്ട് രാത്രി എന്താണ് പ്രയോജനം എന്ന്. എന്നാൽ, രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ആരോഗ്യവിദഗ്ധർക്ക് കൃത്യമായ ഉത്തരമുണ്ട്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് കർഫ്യു എന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നു. ഗുരുതരമായ പ്രശ്നം നമുക്കുചുറ്റുമുണ്ടെന്ന സന്ദേശമാണ് കർഫ്യു നൽകുന്നത്. ആദ്യപടിയായി ജനങ്ങൾക്ക് ബുദ്ധിമുട്ടു കുറഞ്ഞ സമയത്ത് നടപ്പാക്കുന്നു എന്നേയുള്ളൂ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ഡൗണിലേക്ക് പോകേണ്ടിവരും. ഈ സന്ദേശം ജനങ്ങൾ ഉൾക്കൊള്ളണം. ഡൽഹിയിലും മറ്റും കർഫ്യുവിനെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്നു.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയെന്നതാണ് മറ്റൊരു സന്ദേശം. ജോലിക്കും മറ്റ് ജീവിതമാർഗത്തിനുമായി കൂടുതൽ പേരും പകലാണ് യാത്രചെയ്യുക. രാത്രിയാത്രകളും ഒത്തുചേരലുകളും അത്രതന്നെ അനിവാര്യമല്ല. ഒഴിവാക്കാൻപറ്റാത്ത സാഹചര്യത്തിൽ യാത്രചെയ്യേണ്ടവർക്ക് രാത്രിയും അനുമതിയുണ്ട്.

അടച്ചിട്ട ഹാളുകളിൽ 75 പേരും പുറത്തെ പരിപാടികളിൽ 150 പേരുമൊക്കെയായി പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നതിനെപ്പറ്റിയും ആക്ഷേപം ഉയരാറുണ്ട്. ഇതിൽ കൂടുതൽവരുന്ന ആളുകൾക്കേ കോവിഡ് ബാധിക്കുകയുള്ളോ എന്നതാണ് ചോദ്യം. രണ്ടുപേർ ഉണ്ടെങ്കിൽത്തന്നെ അപായസാധ്യതയുണ്ടെന്ന് ഡോ. അഷീൽ പറയുന്നു. ആളുകൾ കൂട്ടംചേരുന്ന സാഹചര്യം എത്രയും കുറച്ചാൽ അത്രയും നന്നായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർക്ക് പറയാനുള്ളത്.

Content Highlights: Why the night curfew to prevent Covid19, Health, Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented