മ്മളില്‍ ചിലരെങ്കിലും ഉറക്കത്തിനിടെ കണ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട്. എന്നാല്‍, മിക്കയാളുകളും ഉറക്കത്തിനിടെ കണ്ട സ്വപ്നം വിവരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി കാണാം. എന്താണ് ഇതിനുപിന്നിലെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഉറങ്ങുമ്പോള്‍ നാലു വ്യത്യസ്ത മാനസികാവസ്ഥയിലൂടെ മസ്തിഷ്‌കം കടന്നുപോകുന്നുണ്ട്. ഇതില്‍ അവസാനത്തെ റാപിഡ് ഐ മൂവ്മെന്റ് ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നത്. അപ്പോള്‍ കണ്ണുകള്‍ വളരെ വേഗത്തില്‍ പിടയ്ക്കും. ഹൃദയമിടിപ്പ് താഴുകയും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യും. 'അറ്റോണിയ' എന്നാണ് ഇതറിയപ്പെടുന്നത്. ഈസമയത്ത് മസ്തിഷ്‌കത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് രാസപദാര്‍ഥങ്ങളാണ് അസെറ്റൈല്‍ക്ലോലൈന്‍, നോറെപൈന്‍ഫ്രൈന്‍ എന്നിവ. ഇവയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ സ്വപ്നങ്ങളെ നിര്‍ണയിക്കുന്നു.

അസെറ്റൈല്‍ക്ലോലൈനിന്റെ അളവുകൂടുന്നത് മസ്തിഷകപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നതിന് കാരണമാകും. സ്വപ്നങ്ങളുടെ വ്യക്തത നിയന്ത്രിക്കുന്നത് ഈ രാസപദാര്‍ഥമാണ്. അസെറ്റൈല്‍ക്ലോലൈനിന്റെ അളവുവര്‍ധിക്കുന്നതോടെ നോറെപൈന്‍ഫ്രൈനിന്റെ അളവുകുറയുന്നു. നമ്മുടെ ജാഗ്രതയും സമ്മര്‍ദവും നിയന്ത്രിക്കുന്ന രാസപദാര്‍ഥമാണ് നോറെപൈന്‍ഫ്രൈന്‍. ഇതുസമ്മര്‍ദങ്ങളില്ലാതെ സ്വപ്നങ്ങള്‍ കാണുന്നതിന് സഹായിക്കുന്നു. അതേസമയം, ഉറക്കത്തിനിടയില്‍ കാണുന്ന സ്വപ്നങ്ങള്‍ ഓര്‍ത്തുവെക്കാനുള്ള തലച്ചോറിന്റെ കഴിവുകുറയ്ക്കുകയും ചെയ്യുന്നു.

Content Highlight: why does we forget dreams,Dreams in sleep rapid eye movement sleep,atonia,norepinephrine