കോവിഡ് തരം​ഗം വീണ്ടും ഉണ്ടായേക്കാം, സർക്കാരുകൾ ജാ​ഗ്രത കൈവിടരുത്- ലോകാരോ​ഗ്യസംഘടന


Representative Image | Photo: ANI

ജനീവ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്. ഇപ്പോഴിതാ മറ്റൊരു കോവിഡ് തരം​ഗം കൂടി ഭാവിയിൽ വന്നേക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

ഭാവിയിൽ മറ്റൊരു കോവിഡ് തരം​ഗം പ്രതീക്ഷിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള എല്ലാ സർക്കാരുകളും ജാ​ഗരൂകരായി പ്രവർത്തിക്കണം എന്നുമാണ് ലോകാരോ​ഗ്യസംഘടന അറിയിച്ചത്. നിലവിൽ മഹാമാരി അവസാനിക്കാറായിട്ടില്ല. ഇത് കഠിനാധ്വാനത്തോടെ പ്രവർത്തിച്ച് കോവിഡിനെ മറികടക്കാനുള്ള സമയമാണ്.-ലോകാരോ​ഗ്യസംഘനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് വ്യക്തമാക്കി.

വൈറസ് ലോകത്തെ പലഭാ​ഗങ്ങളിലും ഇപ്പോഴും തീവ്രമായി വ്യാപിക്കുന്നുണ്ടെന്നും എന്നാൽ ലോകാരോ​ഗ്യസംഘടനയ്ക്കു മുന്നിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന തരം​ഗങ്ങൾ മരണനിരക്ക് കൂട്ടുമെന്ന് പറയുന്നില്ല. നിലവിൽ അതു പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ നമ്മുടെ പക്കലുണ്ടെന്നും ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് പറഞ്ഞു.

മഹാമാരി കുറയുകയാണെങ്കിലും ജാ​ഗ്രത കൈവിടരുതെന്ന് ലോകാരോ​ഗ്യസംഘടനയുടെ ആരോ​ഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക് റയാനും വ്യക്തമാക്കി.

പുതിയ വകഭേദം BA.4.6

ബ്രിട്ടനിൽ‌ ഓ​ഗസ്റ്റ് പതിനാലുമുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% സാമ്പിളുകളിലാണ് കണ്ടെത്തിയത്. തുടർന്നിങ്ങോട്ട് ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സിഡിസിപി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഒമിക്രോണിന്റെ വകഭേദമായ BA.4ന്റെ പിൻ​ഗാമിയാണ് BA.4.6. ഈ വർഷം ജനുവരിയിൽ സൗത്ആഫ്രിക്കയിലാണ് BA.4 വകഭേദം ആദ്യമായി കണ്ടെത്തിയത്. BA.5 വകഭേദത്തിനൊപ്പം പുതിയ വകഭേദവും വ്യാപിച്ചിരുന്നുവെന്നാണ് കണക്കുകൂട്ടൽ.

കോവിഡിന് കാരണമാകുന്ന രണ്ടു വ്യത്യസ്ത വകഭേദങ്ങൾ പുനഃസംയോജിച്ച് ഉണ്ടാകുന്ന വകഭേദമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒമിക്രോൺ വ്യാപനം കൂടുതലായിരുന്നെങ്കിലും ആശുപത്രിവാസവും മരണനിരക്കും താരതമ്യേന കുറവായിരുന്നു. ഇതേ സാഹചര്യം തന്നെയായിരിക്കും BA.4.6ലും സംഭവിക്കുക എന്നാണ് കരുതുന്നത്.


Content Highlights: who warns future waves of covid 19 infection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented