വീട്ടിലെ വളര്‍ത്തു പട്ടിക്കും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനാവും


ളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? മൃഗങ്ങളെ പരിപാലിക്കുകയും താലോലിക്കുകയുമൊക്കെ ചെയ്യാറുണ്ടോ? എങ്കിലിതാ ഒരു സന്തോഷവാര്‍ത്ത. വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നവരും അവയുമായി അടുത്തിടപഴകുന്നതും ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയിലെ കതാനിയ സര്‍വകലാശാലയാണ് പുതിയ പഠനത്തിനു പിന്നില്‍.

സ്വന്തമായി വളര്‍ത്തുമൃഗങ്ങളുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് തന്റെ നിരീക്ഷണത്തില്‍ മനസ്സിലായതെന്ന് ഗുരുഗ്രാമിലെ നാരായണ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഹേമന്ദ് മദനും പറയുന്നു.

മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ശരീരത്തിന് വ്യായാമം ലഭിക്കാനുമൊക്കെ കാരണമാകും. ഹൃദ്രോഗികള്‍ക്കുപോലും മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒരു പരിധിവരെ ആശ്വാസം പകരുന്നുവെന്നും അദ്ദേഹം പറയുന്നു.

മൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൂടുതല്‍ ശരീരാധ്വാനം നടത്തുന്നവരായിരിക്കുമെന്ന് കതാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ്രിയ മൗഗറി പറഞ്ഞു. ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള 1,769 പേരിലാണ് സംഘം പഠനംനടത്തിയത്. ആളുകളുടെ ശരീരഭാരം, രക്തസമ്മര്‍ദം, പുകവലിശീലം, വ്യായാമം, ഭക്ഷണക്രമം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവയെല്ലാം പരിശോധിച്ചു. ഹൃദയാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താന്‍ മൃഗങ്ങളെ സ്വന്തമാക്കൂവെന്നും ഇവര്‍ ശുപാര്‍ശചെയ്യുന്നു. മയോക്ലിനിക് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Highlight: OWNING A DOG COULD BOOST HEART HEALTH, SAY SCIENTISTS

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

More from this section




Most Commented