കോവിഡ്: ആഗോള ആരോഗ്യഅടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയില്‍ ആശങ്ക


1 min read
Read later
Print
Share

Tedros Ghebreyesus | Photo: Salvatore Di Nolfi/ AP

കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്ന കാര്യത്തിൽ ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനം ഗബ്രിയോസിസ്. കോവിഡ് മൂര്‍ച്ഛിച്ചുനിന്ന 2020 ജനുവരി 30 നായിരുന്നു ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘടനയുടെ നിബന്ധനകള്‍ പ്രകാരം 2023 ല്‍ ഇത് അവസാനിപ്പിക്കാവുന്നതാണ്. എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന 14-ാമത് യോഗത്തില്‍ ഇത് പിന്‍വലിക്കുന്നതിനെക്കുറിച്ച് ടെഡ്രോസ് ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്തത്.

ഒരുവര്‍ഷം മുന്നത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ നാമുള്ളതെന്നത് സത്യമാണ്. ആഴ്ചയില്‍ 70,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയത്തുനിന്നും കഴിഞ്ഞ ഒക്ടോബറായപ്പോഴേക്കും ആഴ്ചയില്‍ പതിനായിരത്തില്‍ താഴെ മാത്രം കേസുകളാണ് ലോകാരോഗ്യസംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഡിസംബര്‍ ആദ്യം മുതല്‍ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരുന്നതായാണ് കാണുന്നത്. ലോകം മുഴുവനുമുള്ള കേസുകളുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഡോ.ടെഡ്രോസ് പറഞ്ഞു.

'കഴിഞ്ഞയാഴ്ച മാത്രം 40,000 മരണങ്ങളാണ് ലോകാരോഗ്യസംഘടനയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയിലധികവും ചൈനയില്‍നിന്നാണ്. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ വരുത്തിയ ഉടന്‍തന്നെ ചൈനയില്‍ പുതിയ തരംഗം വ്യാപകമാവുകയായിരുന്നു. കഴിഞ്ഞ എട്ട് ആഴ്ചകളായി 1,70,000-ല്‍പ്പരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തിലെ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യഅടിയന്തരാവസ്ഥ പിന്‍വലിക്കണമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.'- ടെഡ്രോസ് പറഞ്ഞു.

കമ്മിറ്റിയുടെ അഭിപ്രായം മാത്രം പരിഗണിച്ചുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും പല രാജ്യങ്ങളിലെയും വര്‍ദ്ധിച്ചുവരുന്ന കോവിഡ് മരണങ്ങളില്‍ താന്‍ ഉത്കണ്ഠാകുലനാണെന്നും കഴിഞ്ഞയാഴ്ച നടത്തിയ പ്രതിവാരപത്രസമ്മേളനത്തിലും ടെഡ്രോസ് അറിയിച്ചിരുന്നു. വാക്‌സിനുകളും മറ്റ് ജീവന്‍രക്ഷാമാര്‍ഗ്ഗങ്ങളുമൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്നുള്ളത് മരണങ്ങള്‍ ഉയരാനുള്ള പ്രധാന കാരണമാണ്. പ്രായമായവരും ആരോഗ്യപ്രവര്‍ത്തകരുമാണ് ഇത് ലഭ്യമാകാത്തവരില്‍ അധികവും. ഇന്‍ഫ്‌ളുവന്‍സയും ശ്വാസകോശസംബന്ധമായ അസുഖങ്ങളുമൊക്കെയായി ബുദ്ധിമുട്ടുന്നവരില്‍ കോവിഡ് വൈറസ് കൂടിയാകുമ്പോള്‍ നിലനില്‍പ്പ് കൂടുതല്‍ ബുദ്ധിമുട്ടാകുന്നു. ആരോഗ്യപ്രവര്‍ത്തകരെയും ഇത് തളര്‍ത്തിക്കളയുന്നുവെന്നാണ് ടെഡ്രോസ് പറയുന്നത്.

Content Highlights: who meets emergency conference on withdrawing covid international public health emergency

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented