ക്ഷീണം, മുടികൊഴിച്ചില്‍, ഉത്കണ്ഠ, ശരീരം മെലിയുകയോ തടിക്കുകയോ ചെയ്യുക തുടങ്ങിയ സൂചനകളെ പലരും ആദ്യമൊന്നും കാര്യമാക്കണമെന്നില്ല. അതെല്ലാം സ്വാഭാവികമല്ലേ എന്ന് കരുതും. പ്രശ്‌നങ്ങള്‍ കൂടുമ്പോഴായിരിക്കും കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങുക. ഈ പരിശോധന മിക്കപ്പോഴും എത്തിനില്‍ക്കുക തൈറോയ്ഡ് തകരാറുകളിലായിരിക്കും. 

തൈറോയ്ഡ് തകരാറുകളുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. 2016 ല്‍ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ ഗര്‍ഭിണികളില്‍ 13.13 ശതമാനം പേരില്‍ ഹൈപ്പോതൈറോയ്ഡിസം കണ്ടെത്തി. മുതിര്‍ന്നവരില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡ് തകരാറുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

തൈറോയ്ഡ് തകരാറുകളെക്കുറിച്ചുള്ള അവബോധം കൂടിയിട്ടുണ്ട് അതിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു. തൈറോയ്ഡ് തകരാറുകള്‍ കണ്ടെത്തുന്നതിന്റെ എണ്ണം കൂടുന്നതിന് ഒരു കാരണം ഇതാകും. 

സ്ത്രീകളില്‍ എന്തുകൊണ്ടാണ് തൈറോയ്ഡ് തകരാറുകള്‍ കൂടുതല്‍ കാണപ്പെടുന്നത്? തൈറോയ്ഡ് തകരാറുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യണം?  കൂടുതല്‍ അറിയാന്‍ വായിക്കൂ,,,
മാതൃഭൂമി ആരോഗ്യമാസിക ഡിസംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍....

Content Highlights: What is thyroid disease types causes