കോവിഡ് ബാധിതരുടെ ശരീരത്തിൽ ഓക്സിജൻ അളവ് കുറയുന്നുവെന്ന് മനസ്സിലായാൽ ഓക്സിജന്റെ നില ഉയർത്താനും അതുവഴി ജീവൻ രക്ഷിക്കാനും പ്രോണിങ് പ്രക്രിയ ചെയ്യണമെന്ന് ആരോഗ്യവകുപ്പ്.

കമിഴ്ന്നു കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗത്ത് തലയണവെച്ച് അല്പം ഉയർത്തി വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുകയാണ് പ്രോണിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. പ്രോണിങ് ചെയ്യുമ്പോൾ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ കഴിയുമ്പോൾ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധയിൽപ്പെട്ടാലോ ആംബുലൻസോ വൈദ്യസഹായമോ കാത്തുനിൽക്കുന്ന സമയത്തും ആശുപത്രിയിൽ എത്തുന്നതുവരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത് നല്ലതാണെന്നും അധികൃതർ പറഞ്ഞു.

തലയണവെക്കേണ്ട രീതി

  • കഴുത്തിനുതാഴെ ഒരു തലയണ
  • നെഞ്ചുമുതൽ തുടയുടെ മേൽഭാഗം എത്തുന്ന രീതിയിൽ ഒന്നോരണ്ടോ തലയണ
  • കാൽമുട്ടിന്റെ താഴേക്ക് ഒന്നോരണ്ടോ തലയണ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.
  • ഇടവിട്ടുള്ള അവസരങ്ങളിൽ ഇതു ആവർത്തിക്കുക.
  • ഒരു ദിവസം 16 മണിക്കൂറിൽ കൂടുതൽ പ്രോണിങ് ചെയ്യാൻ പാടില്ല.
  • ഹൃദ്രോഗികൾ, ഗർഭിണികൾ, വെരിക്കോസ് വെയിൻ തുടങ്ങിയ ഡീപ്പ്‌ വെയിൻ ത്രോംബോസിസ് (ഡി.വി.ടി.) രോഗികൾ പ്രോണിങ് ചെയ്യരുത്.
  • ഭക്ഷണശേഷം ഒരു മണിക്കൂർ നേരത്തേക്ക് പ്രോണിങ് ചെയ്യരുത്.

Content Highlights: What is Proning and how does it help with COVID19 Patients, Health