• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങളും മറുപടിയും അറിയാം

Jan 7, 2021, 11:46 AM IST
A A A

സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍ വാക്‌സിനുകള്‍ക്കു ലൈസന്‍സ് നല്‍കുന്നത്

Doctor in protective gloves
X
Representative Image | Photo: Gettyimages.in

കോവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും വിശദമായി വായിക്കാം.

വാക്സിൻ എല്ലാവർക്കും ഒരേസമയത്തു കിട്ടുമോ?

വാക്സിന്റെ ലഭ്യതയനുസരിച്ച് സർക്കാർ മുൻഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം. തുടർന്ന് കോവിഡ് പ്രതിരോധവുമായി മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും 50 വയസ്സ് കഴിഞ്ഞവർക്കും 50 വയസ്സിൽത്താഴെ ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകും.

വാക്സിൻ എല്ലാവരും നിർബന്ധമായും എടുക്കേണ്ടതാണോ?

സ്വമേധയാ തീരുമാനമെടുക്കാം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി നമ്മൾ സമ്പർക്കത്തിലാകുന്നവരെ രോഗവ്യാപനത്തിൽനിന്ന് സംരക്ഷിക്കാനും വാക്സിൻ എടുക്കേണ്ടതാണ്.

ചുരുങ്ങിയ സമയത്തെ പരീക്ഷണ ത്തിനൊടുവിൽ പുറത്തിറങ്ങുന്ന വാക്സിൻ സുരക്ഷിതമാണോ?

വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജൻസികൾ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്ത് വിതരണം നടത്തുന്നത്.

കോവിഡ്19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിൻ എടുക്കേണ്ടതുണ്ടോ?

രോഗലക്ഷണങ്ങളുള്ളവർ അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവർക്ക് രോഗബാധയുണ്ടായേക്കാം. അതിനാൽ അങ്ങനെയുള്ളവർ ലക്ഷണമുണ്ടായി 14 ദിവസത്തേക്കു വാക്സിൻ എടുക്കേണ്ടതില്ല.

കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്സിൻ എടുക്കേണ്ടതുണ്ടോ?

രോഗത്തിനെതിരേ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിന് ഒരിക്കൽ രോഗംവന്ന് ഭേദമായവർ വാക്സിൻ എടുക്കുന്നതാണ് ഉചിതം.

ലഭ്യമായ നിരവധി വാക്സിനുകളിൽനിന്ന് ഒന്നോ രണ്ടോ വാക്സിനുകൾ വിതരണത്തിനായി തിരഞ്ഞെടുക്കുന്നത് എങ്ങനെ?

സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റർ വാക്സിനുകൾക്കു ലൈസൻസ് നൽകുന്നത്. എന്നാൽ, എടുക്കുന്ന വാക്സിന്റെ നിർദേശിച്ചിട്ടുള്ള ഡോസുകൾ ഒരേ വാക്സിൻതന്നെയാണ് എടുക്കുന്നത്. പ്രതിരോധത്തിനെടുക്കുന്ന വാക്സിനുകൾ മാറിമാറി എടുക്കാൻ പാടില്ല.

താപനില ക്രമീകരിച്ച് വാക്സിൻ സൂക്ഷിക്കാനും മറ്റുസ്ഥലങ്ങളിൽ എത്തിക്കാനുമുള്ള പ്രാപ്തി നമ്മുടെ രാജ്യത്തുണ്ടോ?

26 കോടി നവജാത ശിശുക്കളുടെയും 29 കോടി ഗർഭിണികളുടെയും വാക്സിൻ ആവശ്യങ്ങൾ സാധ്യമാക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പു പരിപാടി ലോകത്തെതന്നെ വലിയ ശീതീകരണ സംവിധാനങ്ങളിലൊന്നാണ്.

മറ്റുരാജ്യങ്ങളിൽ നടപ്പാക്കുന്നപോലെ ഇന്ത്യയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വാക്സിൻ ഫലപ്രദമാകുമോ?

മറ്റേതുരാജ്യം വികസിപ്പിച്ച വാക്സിനോളം ഫലപ്രാപ്തിയുള്ള വാക്സിനാവും നമ്മുടെരാജ്യത്ത് വിതരണം ചെയ്യുന്നത്. നിരവധിഘട്ടങ്ങളിലൂടെ സുരക്ഷയും ഫലപ്രാപ്തിയുമുറപ്പിക്കാൻ വാക്സിൻ ട്രയലുകൾ നടത്തിയിട്ടുണ്ട്.

ഞാൻ വാക്സിൻ സ്വീകരിക്കാൻ യോഗ്യനാണെന്ന് അറിയുന്നതെങ്ങനെയാണ്?

മുൻഗണനക്രമമനുസരിച്ച് രജിസ്റ്റർചെയ്തവർക്ക് വാക്സിൻ എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി നൽകിയിരിക്കുന്ന മൊബൈൽ ഫോണിൽ അറിയിക്കും.

ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത ഒരാൾക്ക് വാക്സിൻ ലഭിക്കുമോ?

കോവിഡ് വാക്സിൻ ലഭിക്കുന്നതിനു രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ മാത്രമേ വാക്സിൻ നൽകുന്ന സയമവും സ്ഥലവും ഗുണഭോക്താവിനു പങ്കിടുകയുള്ളൂ.

എന്തൊക്കെ രേഖകളാണ് വാക്സിൻ ലഭ്യമാക്കാനുള്ള രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്?

കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ പൊതുമേഖലാ ലിമിറ്റഡ് കമ്പനികൾ നൽകുന്ന ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്.

വാക്സിനേഷൻ സ്ഥലത്ത് ഫോട്ടോ പതിച്ച ഐ.ഡി. കാർഡ് കാണിക്കേണ്ടതുണ്ടോ?

രജിസ്ട്രേഷന് സമർപ്പിച്ച അതേ തിരിച്ചറിയൽ കാർഡ് വാക്സിൻ സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്.

ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹാജരാക്കാത്തപക്ഷം വാക്സിൻ നൽകുമോ?

രജിസ്ട്രേഷനുപയോഗിക്കുന്ന അതേ ഐ.ഡി. കാർഡ് വാക്സിൻ നൽകുന്ന ബൂത്തിൽ പരിശോധനയ്ക്കു നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ ഗുണഭോക്താവിനു വാക്സിനേഷൻ സംബന്ധിയായ തുടർവിവരങ്ങൾ ലഭ്യമാകുമോ?

നിർദിഷ്ട ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ചശേഷം സർട്ടിഫിക്കറ്റ് ലഭ്യമാക്കും.

കാൻസർ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നുകഴിക്കുന്നവർക്ക് വാക്സിൻ സ്വീകരിക്കാനാവുമോ?

പ്രമേഹം, കാൻസർ, രക്തസമ്മർദം തുടങ്ങി രോഗങ്ങൾ ഉള്ളവർ റിസ്ക് കൂടിയ വിഭാഗത്തിൽപ്പെടുന്നവരാണ്. അവർ വാക്സിൻ സ്വീകരിക്കേണ്ടതാണ്.

വ്യക്തികൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തൊക്കെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം?

വാക്സിനെടുത്തശേഷം അരമണിക്കൂർ വാക്സിനേഷൻ കേന്ദ്രത്തിലെ നിരീക്ഷണമുറിയിൽ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങി പ്രതിരോധമാർഗങ്ങൾ കർശനമായും തുടരണം.

കോവിഡ്19 വാക്സിനേഷനുണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെന്തെല്ലാം?

സുരക്ഷയുറപ്പാക്കിയശേഷം മാത്രമാണു വാക്സിൻ വിതരണം തുടങ്ങുന്നത്. എന്തെങ്കിലും ചെറിയപനി, വേദന തുടങ്ങി നിസ്സാര പാർശ്വഫലങ്ങളുണ്ടായേക്കാം.

എത്ര ഇടവേളയിൽ എത്ര ഡോസ് വാക്സിൻ സ്വീകരിക്കണം?

28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.

എപ്പോഴാണ് ആന്റിബോഡികൾ രൂപപ്പെടുന്നത്?

ആന്റിബോഡികൾ സാധാരണയായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചകഴിയുമ്പോൾ വികസിക്കുന്നു.

(കടപ്പാട്: ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ആലപ്പുഴ

Content Highlights:what is Covid Vaccine Doubts and answers about Covid Vaccine, Health, Covid19, Corona Virus, Covid Vaccine

PRINT
EMAIL
COMMENT
Next Story

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനംവരെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണമുയരുന്നതായി .. 

Read More
 

Related Articles

ജോര്‍ജിന്റെ കരുതലില്‍ ഒരുങ്ങി ഭിന്നശേഷി സേവനചികിത്സാപരിചരണ കേന്ദ്രം
Health |
Health |
ശരീരത്തിന് മാത്രമല്ല മനസ്സിനും ക്ഷീണമുണ്ട്; അവ പലതരത്തിലാണ് അനുഭവപ്പെടുക
Health |
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനംവരെ വര്‍ധന
Health |
ടെന്‍ഷനുള്ള ഒരാളെ കണ്ടുമുട്ടിയാല്‍ നമുക്ക് എന്ത് ചെയ്യാനാവും?
 
  • Tags :
    • Health
    • Covid19
    • Corona Virus
    • Covid Vaccine
More from this section
Cotton swab and test tube for Coronavirus test (COVID-19)), macro image of medical equipment in hands of healthcare professional - stock photo
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനംവരെ വര്‍ധന
sat
എസ്.എ.ടി.യിലെ പുതിയ ത്രീഡി ലാപ്രോസ്‌കോപ്പിക് മെഷീനിലൂടെയുള്ള ആദ്യ ശസ്ത്രക്രിയ വിജയം
Pandemic virus invading the cities - stock photo
കൊറോണ വൈറസിന്റെ വകഭേദം യു.എസില്‍ മാര്‍ച്ചോടെ ശക്തമാകുമെന്ന് പഠനം
Top view of various pills and tablets on the blue background - stock photo
അമിതവില: മരുന്നുകമ്പനികള്‍ അടയ്ക്കാനുള്ളത് 5445.8 കോടി
A woman sleeping in bed.
അഗാധമായ ഉറക്കം ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ പ്രതിരോധിക്കുമെന്ന് പഠനം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.