ഒരാളിൽ വ്യത്യസ്ത വാക്സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്തുസംഭവിക്കും? പഠനഫലം പുറത്ത്


ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് ഇക്കാര്യം ദ ലാൻസറ്റ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് ചെയ്തത്

Representative Image| Photo: GettyImages

കോവിഡ് വാക്സിനുകൾ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. എന്നാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ ആളുകളിൽ ഉയരുന്ന സംശയമാണ് വ്യത്യസ്ത വാക്സിനുകൾ ഉപയോ​ഗിക്കാമോ എന്നത്.

വാക്സിനെടുക്കുന്ന ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് വ്യത്യസ്ത വാക്സിനുകളാണെങ്കിൽ അതിന്റെ ഫലം എന്തായിരിക്കുമെന്ന് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരത്തിൽ വാക്സിൻ കൂട്ടിക്കലർത്തി ഉപയോ​ഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചെറിയതോതിൽ, അതായത് ​ഗുരുതരമല്ലാത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ബ്ലൂംബർ​ഗ് റിപ്പോർട്ടിൽ പറയുന്നത് ഫ്രാൻസിൽ ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണത്തിൽ ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫെെസർ വാക്സിനുമാണ് കുത്തിവെച്ചത്. ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് ഇക്കാര്യം ദ ലാൻസറ്റ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് ചെയ്തത്.

അമ്പതിന് മുകളിൽ പ്രായമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. കൂട്ടിക്കലർത്തിയ വാക്സിൻ ഡോസുകൾ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിനാണ് കടുത്ത ക്ഷീണവും മറ്റും റിപ്പോർട്ട് ചെയ്തത്. ഒറ്റ ഡോസ് സ്വീകരിച്ച മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്നും ​പഠനത്തിൽ വ്യക്തമാക്കുന്നു.

എത്രത്തോളം പ്രതിരോധശേഷി ഇത്തരത്തിൽ കൂട്ടിക്കലർത്തിയ വാക്സിനുകൾക്ക് നൽകാനാവുമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫഡ് പീഡിയാട്രിക്സ് ആൻഡ് വെെറോളജി പ്രൊഫസർ മാത്യു സ്നാപ്പ് അഭിപ്രായപ്പെട്ടു.

Content Highlights: What happens when you mix 2 vaccine shots, Health, Covid19, Covid Vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented